x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഉ​ള്ളി​ൽ കു​ടു​ങ്ങി​യ ആ​ളെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി


Published: April 29, 2026 12:53 AM IST | Updated: April 29, 2026 12:53 AM IST

പ​ത്ത​നം​തി​ട്ട: കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കു​ടു​ങ്ങി​യ ആ​ളെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.പു​ത്ത​ൻ​പീ​ടി​ക ഷ​ട്ട​ർ​മു​ക്കി​ന് സ​മീ​പം കൊ​ടു​ന്ത​റ വി​ള​വി​നാ​ൽ ജോ​മോ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 30 അ​ടി താ​ഴ്ച​യു​ള്ള കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യ വാ​ഴ​മു​ട്ടം മ​ച്ച​ക്കാ​ട്ടി​ൽ ദി​ലീ​പാ​ണ് ഉ​ള്ളി​ൽ കു​ടു​ങ്ങി​യ​ത്. വാ​യു​സ​ഞ്ചാ​രം കു​റ​വാ​യ​തി​നാ​ൽ മു​ക​ളി​ലേ​ക്ക് ക​യ​റാ​ൻ ക​ഴി​യാ​തെ​കി​ണ​റ്റി​ൽ അ​വ​ശ​നാ​യി അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​നാ ഉ​ട​ൻ സ്ഥ​ല​ത്ത് എ​ത്തി . സേ​നാം​ഗം സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ. ​പി. പ്ര​ദീ​പ്‌ കി​ണ​റ്റി​ൽ ഇ​റ​ങ്ങി റെ​സ്ക്യൂ നെ​റ്റി​ന്‍റെ​യും റോ​പി​ന്‍റെ​യും സ​ഹാ​യ​ത്താ​ൽ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ചു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ. ​സാ​ബു, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ടി .​അ​ജു, വി. ​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജെ.​അ​മ​ൽ​ച​ന്ദ, വി . ​ഷൈ​ജു. ജെ . ​മോ​ഹ​ന​ൻ., മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Firefighters rescue man trapped

Recent News

Corehub Up