x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ സേ​ന


Published: April 26, 2026 07:56 AM IST | Updated: April 26, 2026 07:56 AM IST

ക​ണ്ണൂ​ർ: വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ ര​ണ്ടു​പേ​രെ അ​ഗ്നി​ര​ക്ഷാ വി​ഭാ​ഗം ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 9.15 ഓ​ടെ ക​ണ്ണൂ​ർ കാ​ൾ​ടെ​ക്സി​ലാ​ണ് സം​ഭ​വം.

നീ​തി ലാ​ബി​ൽ ജോ​ലി​ചെ​യ്യു​ന്ന എം.​സി.​സു​റൂ​റ (22), പി. ​നി​ഷ്മ (21) എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ജോ​ലി​ക്ക് സ്ഥാ​പ​ന​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഇ​രു​വ​രും ക​യ​റി​യ ലി​ഫ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഒ​ന്നാം നി​ല​യു​ടെ​യും ര​ണ്ടാം നി​ല​യു​ടെ​യും ഇ​ട​യി​ൽ നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ സു​റൂ​റ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ൽ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി​ബി ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ലി​ഫ്റ്റ് താ​ഴേ​ക്കി​റ​ക്കി ഹൈ​ഡ്രോ​ളി​ക് സ്പ്രെ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ലി​ഫ്റ്റി​ന്‍റെ വാ​തി​ൽ തു​റ​ന്ന് ര​ണ്ടു​പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​ത്തി​ലെ രാ​കി​ത്ത് രാ​ജു, ഷാ​യി​ബാ​സ്, ശ്രീ​കേ​ഷ്, വി​പി​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ജി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Firefighters rescue people

Recent News

Corehub Up