x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​റ​കി​നും തീ​വി​ല..!


Published: May 13, 2026 12:59 AM IST | Updated: May 13, 2026 12:59 AM IST

വി​റ​കു​ ക​ട​യി​ൽ​ നി​ന്നു​ള്ള ദൃ​ശ്യം.

അ​ത്താ​ണി: പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യെ​ത്തു​ട​ർ​ന്ന് ഡി​മാ​ൻ​ഡ് കൂ​ടി​യ വി​റ​കി​നും തീ​വി​ല. ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ വി​റ​കും കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഒ​രു കെ​ട്ട് വി​റ​കി​ന് 80, 90 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 130 രൂ​പ​യി​ല​ധി​ക​മാ​യി. വി​റ​കാ​യാ​ലും ഗ്യാ​സ് ആ​യാ​ലും അ​ടു​ക്ക​ള​യി​ൽ തീ​പു​ക​യ​ണ​മെ​ങ്കി​ൽ കീ​ശ കാ​ലി​യാ​കു​മെ​ന്ന അ​വ​സ്ഥ​യാ​ണ്.

ഹോ​ട്ട​ലു​ക​ളും കാ​റ്റ​റിം​ഗു​കാ​രും വാ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വി​റ​കി​നു വി​ല വ​ർ​ധി​ച്ച​തും കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ വ​ന്ന​തും. ഇ​തു​മൂ​ലം സാ​ധാ​ര​ണ​ക്കാ​രാ​യ വീ​ട്ടു​കാ​രാ​ണ് ബു​ദ്ധി​മു​ട്ടു​ന്ന​ത്. ന​ല്ല ചൂ​ടും ദീ​ർ​ഘ​നേ​രം ക​ന​ലും നി​ല​നി​ൽ​ക്കു​ന്ന പു​ളി​വി​റ​ക് ഒ​രു ട​ണ്ണി​ന് 6500 രൂ​പ​യ്ക്കാ​ണ് പ​ല ഹോ​ട്ട​ലു​ക​ളും വാ​ങ്ങു​ന്ന​ത്.

ലോ​റി​ക​ളി​ൽ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ള്ള വി​റ​കു​ക​ച്ച​വ​ടം നി​ല​ച്ച മ​ട്ടാ​ണ്. കൂ​ടി​യ പ​ണം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും ആ​വ​ശ്യ​ത്തി​നു വി​റ​കു ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് വീ​ട്ട​മ്മ​മാ​രു​ടെ പ​രാ​തി.

ന​ഗ​ര​ത്തി​ലെ​യ​ട​ക്കം പ​ല ഹോ​ട്ട​ലു​ക​ളും ഇ​പ്പോ​ൾ വി​റ​ക​ടു​പ്പി​ലാ​ണു ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​ന്ന​ത്. കാ​റ്റ​റിം​ഗു​കാ​രും വി​റ​ക​ടു​പ്പി​ലേ​ക്കു മാ​റി. ഗ്യാ​സി​നെ മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്ന പ​ല വ​ൻ​കി​ട ഹോ​ട്ട​ലു​ക​ളും പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

Tags : Firewood nattuvishesham local news

Recent News

Corehub Up