സുൽത്താൻ ബത്തേരി: ദേശീയപാത 766 ൽ കൊളഗപ്പാറ കവലയ്ക്ക് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു.
സ്വകാര്യ ബസും കെഎസ്ആർടിസി ബസും ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ബസ് ഡ്രൈവർക്കും നാല് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇതിൽ ചീരാൽ സ്വദേശിനിയായ യാത്രക്കാരിയുടെ പല്ലിന് പൊട്ടൽ സംഭവിച്ചു.ഇന്നലെ രാവിലെ ഒന്പതരയോടെയാണ് അപകടം. കൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് മുന്നിൽ സഞ്ചരിച്ചിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.