ആർപ്പൂക്കര: കരിപ്പൂത്തട്ട് സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് കൊടിയേറി. വൈകുന്നേരം അഞ്ചിന് ആർപ്പൂക്കര ചെറുപുഷ്പം പള്ളി വികാരി ഫാ. ജോസ് പറപ്പള്ളി കൊടിയേറ്റ് കർമം നിർവഹിച്ചു. തത്തംപള്ളി സെന്റ് മൈക്കിൾസ് ചർച്ച് അസി. വികാരി ഫാ. എബിസൺ കുളങ്ങോട്ടിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.
ഇന്ന് സെന്റ് അൽഫോൻസ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസഫ് മുളവന വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. പ്രധാന തിരുനാൾ ദിനമായ നാളെ ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും തിരുക്കർമങ്ങൾക്കും ഫാ. ജിനു മാന്തിയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കരിപ്പൂത്തട്ട് ജംഗ്ഷനിലേക്ക് പ്രദക്ഷിണം.
തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജോസ് പറപ്പള്ളി, കൈക്കാരന്മാരായ കെ.ജെ. സെബാസ്റ്റ്യൻ കുളങ്ങോട്ടിൽ, കെ.ജെ. ജോൺ വട്ടപ്പറമ്പിൽ, തിരുനാൾ കൺവീനർ ബിജു വർഗീസ് തിട്ടാല, മുഖ്യപ്രസുദേന്തി ഷിൻസ് തോമസ് കാപ്പിൽ, ഷരൺ സി. ജോൺ ചേക്കോന്തയിൽ എന്നിവർ നേതൃത്വം നൽകും.
Tags : nattu vishesham Flag hoisted Karipoothattu Church