പഴവങ്ങാടി മാർ സ്ലീവാ ഫൊറോന തീർഥാടന പള്ളിയിൽ മാർ സ്ലീവായുടെ പുകഴ്ചയുടെ തിരുനാളിന് വികാരി ഫാ. മാത്യു നടമുഖത്ത് കൊടിയേറ്റുന്നു.
ആലപ്പുഴ: പഴവങ്ങാടി മാർ സ്ലീവാ ഫൊറോന തീർഥാടന പള്ളിയിൽ മാർ സ്ലീവായുടെ പുകഴ്ചയുടെ തിരുനാളിന് കൊടിയേറി. വികാരി ഫാ. മാത്യു നടമുഖത്ത് കൊടിയേറ്റി. അസി. വികാരി ഫാ. വർഗീസ് ചിറയിൽ, കൺഫസർ, സ്പിരിച്വൽ കൗൺസലർ ഫാ. മണിലാൽ ക്രിസ് തുടങ്ങിയവർ സഹകാർമികരായി.
തുടർന്ന് കുറുമ്പനാടം ഫൊറോനാപള്ളി സഹവികാരി ഫാ. മെൽബിൻ കഴുന്നുകണ്ടത്തിൽ പരിശുദ്ധ കുർബാന അർപ്പിച്ചു. സെമിത്തേരി സന്ദർശനവും ഒപ്പീസും നടത്തി. 19ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പൊതുവണക്കം. പ്രധാനതിരുനാൾ ദിനമായ 20ന് രാവിലെ 9.30ന് റാസ, പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, നേർച്ച ഭക്ഷണം, കൊടിയിറക്ക്.
പഴവങ്ങാടി പള്ളിയിൽ ഇന്ന്
ആലപ്പുഴ: പഴവങ്ങാടി മാർ സ്ലീവാ ഫൊറോന തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ കുരിശിന്റെ തിരുനാൾ. വിശുദ്ധ കുർബാന-രാവിലെ 6.30ന്, പ്രസുദേന്തി വാഴ്ച വൈകുന്നേരം 5ന്, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, പരിശുദ്ധ കുർബാന, വചനസന്ദേശം.
Tags : NattuVishesham DistrictNews