x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​യ്ത്തു​ക​ഴി​ഞ്ഞ പാ​ട​ങ്ങ​ൾ വി​രു​ന്നി​ട​മാ​ക്കി പ​ക്ഷി​ക്കൂ​ട്ട​ങ്ങ​ൾ

ജോ​ജി വ​ർ​ഗീ​സ് 
Published: June 14, 2026 05:53 AM IST | Updated: June 14, 2026 05:53 AM IST

ന​ന്പി​ക്കൊ​ല്ലി പാ​ട​ശേ​ഖ​ര​ത്തി​ൽ​നി​ന്നു പ്രാ​വു​ക​ൾ പ​റ​ന്നു​യ​രു​ന്ന ദൃ​ശ്യം.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പു​ഞ്ച​ക്കൊ​യ്ത്ത് ക​ഴി​ഞ്ഞ പാ​ട​ങ്ങ​ൾ വി​രു​ന്നി​ട​മാ​ക്കി പ​ക്ഷി​ക്കൂ​ട്ട​ങ്ങ​ൾ. ന​ന്പി​ക്കൊ​ല്ലി, ക​ണ്ണ​ങ്കോ​ട് ഉ​ൾ​പ്പെ​ടെ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ദി​വ​സ​വും വി​വി​ധ ഇ​നം പ​ക്ഷി​ക​ളാ​ണ് കൂ​ട്ട​മാ​യി ആ​ഹാ​രം തേ​ടി​യെ​ത്തു​ന്ന​ത്. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തും കൊ​യ്ത്തു​ക​ഴി​ഞ്ഞ വ​യ​ലു​ക​ൾ അ​ടു​ത്ത കൃ​ഷി​ക്ക് ക​ർ​ഷ​ക​ർ ഒ​രു​ക്കി​ത്തു​ട​ങ്ങി​യ​തു​മാ​ണ് പ​ക്ഷി​ക​ൾ​ക്ക് ഇ​ര​തേ​ടാ​ൻ അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്.

കൊ​യ്ത്തി​നി​ടെ നി​ല​ത്തു​വീ​ണ നെ​ൽ​മ​ണി​ക​ളും ക​തി​രു​ക​ൾ​ക്കു​മൊ​പ്പം ചെ​റു​കീ​ട​ങ്ങ​ൾ, ത​വ​ള​ക​ൾ, ചെ​റു​മീ​നു​ക​ൾ, നെ​ൽ​നാ​ന്പു​ക​ൾ എ​ന്നി​വ​യും ഇ​വ ആ​ഹ​രി​ക്കു​ന്നു​ണ്ട്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കൂ​ട്ട​ത്തോ​ടെ വ​യ​ലി​ൽ പ​റ​ന്നി​റ​ങ്ങു​ന്ന പ്രാ​വു​ക​ൾ കൗ​തു​ക​ക്കാ​ഴ്ച​യാ​ണ്. പാ​ട​ത്ത് ഭ​ക്ഷ​ണം തേ​ടു​ന്ന പ​ക്ഷി​ക​ൾ ചെ​റി​യ ശ​ബ്ദ​മോ അ​ന​ക്ക​മോ ഉ​ണ്ടാ​യാ​ൽ ഒ​രു​മി​ച്ച് പ​റ​ന്നു​യ​രു​ന്ന ദൃ​ശ്യം പ്ര​കൃ​തി​സ്നേ​ഹി​ക​ളെ ഹ​രം​കൊ​ള്ളി​ക്കു​ന്ന​താ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ലെ കീ​ട നി​യ​ന്ത്ര​ണ​ത്തി​ൽ പ​ക്ഷി​ക​ൾ​ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

നെ​ല്ലി​നെ ബാ​ധി​ക്കു​ന്ന നി​ര​വ​ധി കീ​ട​ങ്ങ​ളെ​യും മു​ട്ട​ക​ളെ​യും പ​ക്ഷി​ക​ൾ ഭ​ക്ഷി​ക്കു​ന്ന​ത് അ​ടു​ത്ത കൃ​ഷി​ക്കാ​ല​ത്ത് കീ​ട​ശ​ല്യം ഒ​രു​പ​രി​ധി​വ​രെ കു​റ​യാ​ൻ സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. പ്ര​കൃ​തി സ​ന്തു​ല​നം നി​ല​നി​ർ​ത്തു​ന്ന​തി​ലും കൃ​ഷി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ലും പ​ക്ഷി​സ​ഞ്ച​യ​ങ്ങ​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക പ​ക്ഷം.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up