x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​രു​വെ​ള്ള ഭീ​ഷ​ണി​: കൃ​ഷിയിറ​ക്കാ​ൻ മ​ടി​ച്ച് ക​ർ​ഷ​ക​ർ


Published: February 6, 2026 11:31 PM IST | Updated: February 6, 2026 11:31 PM IST

ആ​ല​പ്പു​ഴ: ഓ​രുവെ​ള്ള ഭീ​ഷ​ണി​യി​ൽ കാ​യ​ൽ നി​ല​ങ്ങ​ളി​ല​ട​ക്കം നെ​ൽ​കൃ​ഷി ഉ​പേ​ക്ഷി​ച്ച് ക​ർ​ഷ​ക​ർ. എ​ന്നാ​ൽ, ഭ​യ​പ്പെ​ടേ​ണ്ട അ​ള​വി​ലേ​ക്ക് ഉ​പ്പി​ന്‍റെ അ​നു​പാ​തം എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് കൃ​ഷി​വ​കു​പ്പ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞത​വ​ണ ചി​ല​യി​ട​ങ്ങ​ളി​ൽ ഓ​രു​വെ​ള്ള​മെ​ത്തി കൃ​ഷി​ന​ശി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കൃ​ഷി വേ​ണ്ടെ​ന്നുവ​യ്ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​യ​ത്.

ക​ന്നി​ട്ട​ക്കാ​യ​ൽ, ന​ടു​ത്തു​രു​ത്ത്, കു​പ്പ​പ്പു​റം, ക​ക്കാ​ക്കാ​യ​ൽ ത​യ്യി​ൽ കാ​യ​ൽ, ഇ​ട​വ​ഴി​ക്ക​ൻ, അ​ഴീ​ക്ക​ൽ തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കി​യി​ട്ടി​ല്ല. വെ​ള്ളം ക​യ​റ്റി​യി​റ​ക്കേ​ണ്ട സ​മ​യ​ത്ത് ഓ​രു​വെ​ള്ള​മെ​ത്തി​യാ​ൽ നെ​ൽ​ച്ചെ​ടി​ക​ൾ ഉ​ണ​ങ്ങി​പ്പോ​കും. ജ​ലാ​ശ​യ​ങ്ങ​ളി​ലെ പോ​ള ന​ശി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഓ​രുവെ​ള്ള​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ർ​ഷ​ക​ർ മ​ന​സി​ലാ​ക്കി​യ​ത്.

മാ​ർ​ത്താ​ണ്ഡം, റാ​ണി, ​ചി​ത്തി​ര, സി ​ബ്ലോ​ക്ക് അ​ട​ക്ക​മു​ള്ള കാ​യ​ൽ നി​ല​ങ്ങ​ളി​ലെ ക​ർ​ഷ​ക​രാ​ണ് ആ​ശ​ങ്ക​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ത​വ​ണ ഓ​രു​വെ​ള്ളം ക​യ​റി നെ​ല്ല് ക​റ​വ​ലാ​യി മാ​റി​യെ​ന്നും സാ​മ്പ​ത്തി​ക​ന​ഷ്ട‌​മു​ണ്ടാ​യെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഓ​രു​വെ​ള്ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ല. 508 ഓ​രു​മു​ട്ടു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പി​ന്നെ എ​ങ്ങ​നെ​യാ​ണ് കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് ഉ​പ്പു​വെ​ള്ള​മെ​ത്തു​ന്ന​തെ​ന്നു പ​ഠി​ക്കാ​നോ പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നോ ആ​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു.

ക​ർ​ഷ​ക​ർ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട
സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്
കൃ​ഷിവ​കു​പ്പ്‌

നി​ല​വി​ൽ കാ​യ​ലി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ടെ​സ്റ്റ് ചെ​യ്തി​രു​ന്നെ​ന്നും ഭ​യ​ക്കേ​ണ്ട ലെ​വ​ലി​ലേ​ക്ക് ഉ​പ്പി​ന്‍റെ അ​നു​പാ​തം എ​ത്തി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് കൃ​ഷിവ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ചി​ല​യി​ട​ങ്ങ​ളി​ൽ കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ ഉ​പ്പി​ന്‍റെ അം​ശ​മു ണ്ട്. ​എ​ന്നാ​ൽ, ഇ​ത് വെ​ള്ളം പാ​ട​ത്തേ​ക്കു ക​യ​റ്റു​ന്ന​തി​നു ത​ട​സ​മാ​കി​ല്ല. അ​വ​സാ​ന​ഘ​ട്ട പ​രി​ശോ​ധ​ന​യി​ൽ പി​എ​ച്ച് ലെ​വ​ൽ ഏ​ഴാ​യി​രു​ന്നു. നി​ല​വി​ൽ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. തോ​ട്ട​പ്പ​ള്ളി ഭാ​ഗ​ത്തെ കാ​യ​ലിന്‍റെ അ​ടി​ത്ത​ട്ടി​ൽ ഉ​പ്പി​ന്‍റെ അം​ശം കൂ​ടു​ത​ലുണ്ട്. ക​രു​മാ​ടി തോ​ടി​ന്‍റെ ഭാ​ഗ​ത്തും ചെ​റു​ത​ന ഭാ​ഗ​ത്തു​മാ​ണ് ഉ​പ്പി​ന്‍റെ അം​ശം ഉ​ള്ള​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​ത്.
എം.കെ. ര​ജ​നി
കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ

Tags : Flood threat nattuvishesham local news

Recent News

Corehub Up