രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രെസ്കോ സേഫുമായി സഹകരിച്ച് ആരംഭിക്കുന്ന ഫുഡ് സേ
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രെസ്കോ സേഫുമായി സഹകരിച്ച് ഫുഡ് സേഫ്റ്റി അനാലിസിസ് ആഡോണ് കോഴ്സ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ബിഎസ്സി ബയോടെക്നോളജി പ്രോഗ്രാമിനോടൊപ്പം ഇനി മുതല്‍ ഫുഡ് സേഫ്റ്റി അനാലിസിസും പഠിക്കാം.
ഇതു സംബന്ധിച്ച ധാരണാപത്രം കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറത്തിന് ക്രെസ്കോ സേഫ് മാനേജിംഗ് ഡയറക്ടര്‍ ജോയ് പി. മാത്യു കൈമാറി. പ്രിന്‍സിപ്പൽ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ തോമസ് ഓടക്കല്‍, ജോസ് കെ. പോള്‍, ഡോ. ബ്രിന്‍സി ടോജോ, ജോസ് കുരികിലംകാട്ട്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. സജേഷ്കുമാര്‍, കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ മനേഷ് മാത്യു, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.