മണലൂർ: മണലൂർ സെന്റ് തെരേസാസ് യുപി സ്കൂളിൽ ലോക ഭക്ഷ്യസുരക്ഷാദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാർഥികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചും സുരക്ഷിതമല്ലാത്ത ഭക്ഷണരീതികൾ വരുത്തിവയ്ക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകാനാണ് പരിപാടികൾ ആസൂത്രണം ചെയ്തത്.
ഹെൽത്ത് ഓഫീസർമാരായ ശ്രുതി, അനീഷ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സാനി തെരേസ് ഭക്ഷ്യസുരക്ഷാദിനാചരണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ആരോഗ്യകരമായ ഭക്ഷ്യസാധനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർനിർമാണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
Tags : nattu vishesham Food Safety