x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ടെ​ര്‍​മി​ന​ലി​ല്‍ ഭ​ക്ഷ​ണ​മാ​ലി​ന്യം ഇ​നി വ​ള​മാ​കും


Published: July 11, 2026 04:57 AM IST | Updated: July 11, 2026 04:57 AM IST

കൊ​ച്ചി: എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ടെ​ര്‍​മി​ന​ലി​ലെ ഭ​ക്ഷ​ണ​മാ​ലി​ന്യ​ങ്ങ​ള്‍ ഇ​നി മു​ത​ല്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ച്ച് വ​ള​മാ​ക്കി മാ​റ്റും. കൊ​ച്ചി ന​ഗ​ര​സ​ഭ​യും ഹ​രി​ത​കേ​ര​ളം മി​ഷ​നും സം​യു​ക്ത​മാ​യി, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ സ്ഥാ​പി​ച്ച ബ​യോ ക​മ്പോ​സ്റ്റ​ര്‍ ബി​ന്‍ ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡും പ​രി​സ​ര​വും മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നൊ​പ്പം, ശേ​ഖ​രി​ക്കു​ന്ന ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മി​ല്ലാ​ത്ത രീ​തി​യി​ല്‍ പു​ന​രു​പ​യോ​ഗി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.​

യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സു​ഗ​മ​വും ശാ​സ്ത്രീ​യ​വു​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍​ക്ക് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ന​ല്‍​കി.

ച​ട​ങ്ങി​ല്‍ കൊ​ച്ചി​ന്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സീ​ന ഗോ​കു​ല​ന്‍ അ​ധ്യ​ക്ഷ​യാ​യി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up