x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​ർ​മ​ല​യി​ൽ ഫു​ട്ബോ​ൾ ആവേശം


Published: June 17, 2026 07:58 AM IST | Updated: June 17, 2026 07:58 AM IST

മ​ണ്ണാ​ർ​മ​ല: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം മ​ണ്ണാ​ർ​മ​ല വി​ദ്യാ​പോ​ഷി​ണി ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ങ്ക​ല്ല​ത്താ​ണി സൈ​ക്കോ സ്പോ​ർ​ട്സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.

മ​ണ്ണാ​ർ​മ​ല പ്ര​ദേ​ശ​ത്തെ എ​ട്ട് ക്ല​ബു​ക​ൾ മാ​റ്റു​ര​ക്കു​ന്നു.മാ​സ് ക്ല​ബ് മ​ണ്ണാ​ർ​മ​ല​യും കാ​സ്ക് പ​ച്ചീ​രി​യും ത​മ്മി​ലു​ള്ള ഉ​ദ്ഘാ​ട​ന മ​ത്സ​രം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റ​ഫ​റി ഷി​ഹാ​ബ് പു​ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ വി​ദ്യാ​പോ​ഷി​ണി ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ക​ക്കൂ​ത്ത്, സെ​ക്ര​ട്ട​റി ഫി​റോ​സ് ക​രാ​ട​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ. ​ഷ​രീ​ഫ്, കെ. ​അ​ബ്ബാ​സ്, കെ. ​ഹൈ​ദ​ര​ലി, പി. ​അ​നി​ൽ​കു​മാ​ർ, കെ.​ റ​ഫ​റി നൗ​ഷാ​ദ്, മ​ജീ​ദ് ആ​ലി​ഹ​സ​ൻ, എം. ​ലി​ഷി​ദ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Football excitement

Recent News

Corehub Up