x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: August 30, 2026 10:34 PM IST | Updated: August 30, 2026 10:34 PM IST

കോ​ത​മം​ഗ​ലം യു​വ​ദീ​പ്തി -കെ​സി​വൈ​എം രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ജേ​താ​ക്ക​ള്‍​ക്ക് വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ന്‍​സ​ന്‍റ് നെ​ടു​ങ്ങ

കോ​ത​മം​ഗ​ലം: യു​വ​ദീ​പ്തി -കെ​സി​വൈ​എം രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് സ​മാ​പി​ച്ചു. പ​ല്ലാ​രി​മം​ഗ​ലം മി​ല​ന്‍ സ്‌​പോ​ര്‍​ട്‌​സ് ഹ​ബ്ബി​ല്‍ ന​ട​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ രൂ​പ​ത​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നാ​യി 46 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു.

രൂ​പ​ത അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി വി​ള​യ​പ്പി​ള്ളി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നെ​ടു​ങ്ങ​പ്ര യൂ​ണി​റ്റ് ജേ​താ​ക്ക​ളാ​യി. ഊ​ന്നു​ക​ല്‍ യൂ​ണി​റ്റ് ര​ണ്ടാം സ്ഥാ​ന​വും മാ​തി​ര​പ്പി​ള്ളി യൂ​ണി​റ്റ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സ​മാ​പ​ന സ​മ്മേ​ള​നം കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ന്‍​സ​ന്‍റ് നെ​ടു​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന ച​ട​ങ്ങി​ല്‍ രൂ​പ​ത പ്ര​സി​ഡ​ന്‍റ് മെ​ല്‍​ബി​ന്‍ കു​ര്യ​ക്കോ​സ്, ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വ​ള്ളോ​പ്പി​ള്ളി​ല്‍, മി​ഷ​ന്‍ ലീ​ഗ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു രാ​മ​നാ​ട്ട് സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​യ ജി​ന്‍​സ് ജി​മ്മി, ഗ്രീ​ന്‍ വി​ന്‍​സ​ന്‍റ്, മി​ഖാ​യേ​ല്‍ മാ​ര്‍​ട്ടി​ന്‍ അ​ല​ക്‌​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Football

Recent News

Corehub Up