x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ല്‍ ഇ​നി എ​ട്ടു​നോ​മ്പി​ന്‍റെ ദി​ന​രാ​ത്ര​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: August 30, 2026 11:24 PM IST | Updated: August 30, 2026 11:24 PM IST

പ്രതീകാത്മക ചിത്രം

കു​​റ​​വി​​ല​​ങ്ങാ​​ട്: സീ​​റോ​​മ​​ല​​ബാ​​ര്‍ സ​​ഭ​​യി​​ലെ പ്ര​​ഥ​​മ മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ മ​​ര്‍​ത്ത്മ​​റി​​യം അ​​ര്‍​ക്ക​​ദി​​യാ​​ക്കോ​​ന്‍ തീ​​ര്‍​ഥാ​​ട​​ന ഇ​​ട​​വ​​ക​​യാ​​യ കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി​​യി​​ല്‍ എ​​ട്ടു​​നോ​​മ്പ് തി​​രു​​നാ​​ളി​​ന് ഒ​​രു​​ക്ക​​ങ്ങ​​ള്‍ പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു. തി​​രു​​നാ​​ളി​​ന്‍റെ ആ​​ത്മീ​​യ ഒ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​ന് തു​​ട​​ക്ക​​മാ​​യി.

നോ​​മ്പി​​ന്‍റെ ആ​​ദ്യ​​ദി​​ന​​വും കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​വാ​​ര്‍​ഷി​​ക ദി​​ന​​വു​​മാ​​യ സെ​​പ്റ്റം​​ബ​​ര്‍ ഒ​​ന്നി​​ന് രാ​​വി​​ലെ 7.30ന് ​​ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് ഫാ.​​ഡോ. തോ​​മ​​സ് മേ​​നാ​​ച്ചേ​​രി തി​​രു​​നാ​​ള്‍ കൊ​​ടി​​യേ​​റ്റും. 4.30ന് ​​പാ​​ലാ രൂ​​പ​​ത മു​​ഖ്യ​​വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും.

നോ​​മ്പി​​ന്‍റെ വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ സ​​ഭ​​യി​​ലെ വി​​വി​​ധ മേ​​ജ​​ര്‍ ആ​​ര്‍​ക്കി​​എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ ആ​​ര്‍​ച്ച്പ്രീ​​സ്റ്റു​​മാ​​ര്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പ​​ിക്കും. സെ​​പ്റ്റം​​ബ​​ര്‍ ര​​ണ്ടി​​ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ക​​ത്തീ​​ഡ്ര​​ല്‍ ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് ഫാ. ​​ഡോ. കു​​ര്യ​​ന്‍ താ​​മ​​ര​​ശേ​​രി​​യും മൂ​​ന്നി​​ന് ഇ​​ടു​​ക്കി രൂ​​പ​​ത​​യി​​ലെ നെ​​ടു​​ങ്ക​​ണ്ടം പ​​ള്ളി ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് ഫാ. ​​തോ​​മ​​സ് വ​​ട്ട​​മ​​ല​​യും അ​​ഞ്ചി​​ന് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലെ കു​​ട​​മാ​​ളൂ​​ര്‍ പ​​ള്ളി ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് ഫാ. ​​ഡോ. ജോ​​ര്‍​ജ് മം​​ഗ​​ല​​ത്തി​​ലും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ക്കും. എ​​ട്ടി​​ന് 10ന് ​​ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും.

മു​​ത്തി​​യ​​മ്മ തീ​​ര്‍​ഥാ​​ട​​ന​​ങ്ങ​​ള്‍
നോ​​മ്പി​​ന്‍റെ വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളു​​ടെ​​യും സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ മു​​ത്തി​​യ​​മ്മ തീ​​ര്‍​ഥാ​​ട​​ന​​ങ്ങ​​ളും ന​​ട​​ക്കും. പ്ര​​വി​​ത്താ​​നം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ന്‍​സ്, മു​​ട്ടു​​ചി​​റ പ​​രി​​ശു​​ദ്ധ റൂ​​ഹാ​​ദ്ക്കു​​ദി​​ശ ഫൊ​​റോ​​ന, കൊ​​ഴു​​വ​​നാ​​ല്‍ സെ​​ന്‍റ് ജോ​​ണ്‍ നെ​​പും​​ന്യാ​​ന്‍​സ് ഫൊ​​റോ​​ന, രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ന്‍​സ് ഫൊ​​റോ​​ന, കാ​​ളി​​കാ​​വ് സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍​സ്, ര​​ത്ന​​ഗി​​രി സെ​​ന്‍റ് തോ​​മ​​സ് , വാ​​ക്കാ​​ട് സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍​സ് ഇ​​ട​​വ​​ക​​ക​​ളും ലീ​​ജി​​യ​​ന്‍ ഓ​​ഫ് മേ​​രി കേ​​ര​​ള സെ​​നാ​​ത്തൂ​​സ്, എ​​സ്എം​​വൈ​​എം പാ​​ലാ രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത, പാ​​ലാ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​ക​​ളി​​ലെ യു​​വ​​ജ​​ന​​ങ്ങ​​ള്‍, ഇ​​ട​​വ​​ക​​യി​​ലെ വി​​ശ്വാ​​സ​​പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ള്‍, പാ​​ലാ രൂ​​പ​​ത പി​​തൃ​​വേ​​ദി, പാ​​ലാ രൂ​​പ​​ത ഡി​​സി​​എം​​എ​​സ് സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ മു​​ത്തി​​യ​​മ്മ തീ​​ര്‍​ഥാ​​ട​​ന​​ങ്ങ​​ള്‍ ന​​ട​​ക്കും. തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്ക് നേ​​ര്‍​ച്ച​​ക്ക​​ഞ്ഞി​​യും ഒ​​രു​​ക്കും.

എ​​ട്ടി​​ന് മേ​​രീ​​നാ​​മ​​ധാ​​രീ സം​​ഗ​​മ​​വും നോ​​ന്പു​​വീ​​ട​​ല്‍ സ​​ദ്യ​​യും
നോ​​മ്പി​​ന്‍റെ വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ, വ​​യോ​​ജ​​നം, വാ​​ഹ​​ന​​വെ​​ഞ്ച​​രി​​പ്പ്, കു​​മ്പ​​സാ​​രം, സം​​ഘ​​ട​​ന, അ​​ധ്യാ​​പ​​ക, സ​​മ​​ര്‍​പ്പി​​ത, കൃ​​ത​​ജ്ഞ​​താ ദി​​നാ​​ച​​ര​​ണ​​ങ്ങ​​ള്‍ ന​​ട​​ക്കും. സ​​മാ​​പ​​ന ദി​​ന​​മാ​​യ എ​​ട്ടി​​ന് 12.05ന് ​​മേ​​രി​​നാ​​മ​​ധാ​​രീ സം​​ഗ​​മം ന​​ട​​ക്കും. 12.30ന് ​​നോ​​മ്പു​​വീ​​ട​​ല്‍ സ​​ദ്യ​​യും ന​​ട​​ക്കും. ക​​ര്‍​ഷ​​ക ദി​​നാ​​ച​​ര​​ണ​​മാ​​യ മാ​​സാ​​ദ്യ​​വെ​​ള്ളി​​യാ​​ഴ്ച​​യാ​​യ സെ​​പ്റ്റം​​ബ​​ര്‍ നാ​​ലി​​ന് കാ​​ര്‍​ഷി​​ക വി​​ഭ​​വ​​ങ്ങ​​ളു​​ടെ സ​​മ​​ര്‍​പ്പ​​ണം ന​​ട​​ത്തും. കാ​​ര്‍​ഷി​​ക വി​​ഭ​​വ​​ങ്ങ​​ള്‍ രാ​​ത്രി ഒ​​മ്പ​​തി​​ന് പ​​ര​​സ്യ​​ലേ​​ലം ന​​ട​​ത്തും. ലേ​​ല​​ത്തി​​ലൂ​​ടെ സ​​മാ​​ഹ​​രി​​ക്കു​​ന്ന തു​​ക ഇ​​ട​​വ​​ക​​യു​​ടെ ജീ​​വ​​കാ​​രു​​ണ്യ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കാ​​യി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തും.

180 മ​​ണി​​ക്കൂ​​ര്‍ അ​​ഖ​​ണ്ഡ​​പ്രാ​​ര്‍​ഥ​​ന
ക​​രു​​ണ​​യു​​ടെ വ​​ര്‍​ഷ​​ത്തി​​ല്‍ 341 ദി​​ന​​രാ​​ത്ര​​ങ്ങ​​ള്‍ ഇ​​ട​​മു​​റി​​യാ​​തെ ഇ​​ട​​വ​​ക ദേ​​വാ​​ല​​യം തു​​റ​​ന്നി​​ട്ട് പ്രാ​​ര്‍​ഥി​​ച്ച​​തി​​ന്‍റെ ഓ​​ര്‍​മ​​ക​​ള്‍ പു​​തു​​ക്കി എ​​ട്ടു​​നോ​​മ്പി​​ന്‍റെ മു​​ഴു​​വ​​ന്‍ ദി​​വ​​സ​​ങ്ങ​​ളി​​ലു​​മാ​​യി 180 മ​​ണി​​ക്കൂ​​ര്‍ പ​​ള്ളി അ​​ട​​യ്ക്കാ​​തെ അ​​ഖ​​ണ്ഡ​​പ്രാ​​ര്‍​ഥ​​ന​​യും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. കു​​ടു​​ബ​​കൂ​​ട്ടാ​​യ്മ യൂ​​ണി​​റ്റു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ്രാ​​ര്‍​ഥ​​ന.

Tags : NattuVishesham DistrictNews

Recent News

Corehub Up