കൂറ്റന്‍ മരത്തിന്റെ ഇലച്ചാര്‍ത്തിനിടയിൽ സ്ഥാപിച്ചിരിക്കുന്ന ചങ്ങനാശേരി ബൈപാസ് റെയില്‍വേ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക്.
ചങ്ങനാശേരി: റെയില്‍വേ ബൈപാസ് ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് തെളിയുന്നത് വൃക്ഷശിഖരത്തിനിടയില്. ലക്ഷക്കണക്കിനു രൂപ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കാണ് ആര്‍ക്കും വെളിച്ചം നല്‍കാതെ കൂറ്റന്‍ മരത്തിന്റെ ഇലച്ചാര്‍ത്തിനിടയില്‍ തെളിയുന്നത്.
റെയിൽവേ ബൈപാസ് ജംഗ്ഷനില്‍ രാത്രി കൂരിരുട്ട് പരക്കുമ്പോഴാണ് ഈ വിളക്കിന്റെ വെളിച്ചം ആര്‍ക്കും ഉപകാരപ്പെടാതെപോകുന്നത്. വൃക്ഷശിഖരം വെട്ടിമാറ്റി ഹൈമാസ്റ്റ് വിളക്കിന്റെ വെളിച്ചം ആളുകള്‍ക്ക് ഉപകരിക്കത്തക്കവിധമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Tags : Nattuvishesham DistrictNews DeepikaNews High-mast light