x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണി​മ​ല ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ കൃ​ഷി​സ​മൃ​ദ്ധി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: August 31, 2026 12:03 AM IST | Updated: August 31, 2026 12:03 AM IST

ക​ണ്ണി​മ​ല ഫാ​ർ​മേ​ഴ്സ് ക്ല​ബ്ബി​ന്‍റെ കൃ​ഷി​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം ഇ.​എ​സ്. പ്ര​ദീ​ഷ് കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു.

ക​ണ്ണി​മ​ല: ഒ​രോ വീ​ട്ടിലും ജൈ​വ പ​ച്ച​ക്ക​റി ഉത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ണ്ണി​മ​ല ഫാ​ർ​മേ​ഴ്സ് ക്ല​ബ് ന​ട​ത്തു​ന്ന കൃ​ഷി​സ​മൃ​ദ്ധി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ച്ച മു​ള​ക്, ത​ക്കാ​ളി, വ​ഴു​ത​ന, പ​യ​ർ, വെ​ണ്ട തു​ട​ങ്ങി​യ​വ​യു​ടെ ഹൈ​ബ്രി​ഡ് വി​ത്തു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റ് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തോ​ടൊ​പ്പം ന്യു​ട്ടി​യ​ൻ​സ് വ​ള​വും ന​ൽ​കി.

മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തം​ഗം ഇ.​എ​സ്. പ്ര​ദീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണി​മ​ല ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ബു തോ​മ​സ്, ദി​ലീ​ഷ് ദി​വാ​ക​ര​ൻ, കെ.​എ​ൻ. ഷി​ബു, മേ​ഴ്സ​ൺ മാ​ത്യു, പി.​എ​സ്. സു​ധാ​ക​ര​ൻ, ടി.​ജി. ഗോ​പി, വി.​ജെ. ടോ​മി, ര​വി​ന്ദ്ര​ൻ, സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

10 ദി​വ​സം കൂടു​മ്പോ​ൾ ക്ല​ബ് അംഗങ്ങ​ൾ ഓ​രോ വീ​ടും സ​ന്ദ​ർ​ശി​ച്ച് പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വ​ള​ർ​ച്ച നി​രീ​ക്ഷി​ക്കു​ക​യും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്തേ​ക്കാ​യി ക്ല​ബ് ന​ട​ത്തി​യ ഓ​ണ​വി​ഭ​വം പ​ദ്ധ​തി വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ക്ല​ബ് അം​ഗ​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി​ക​ൾ സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ശേ​ഷം ബാ​ക്കി​യു​ള്ള​വ വി​ൽ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു. സ്ഥ​ല പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് ഗ്രോ​ബാ​ഗ് കൃ​ഷി രീ​തി​യും വി​ശ​ദീ​ക​രി​ച്ച് ന​ൽ​കു​ന്നു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി നി​ർ​ണാ​യ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ണ്ണി​മ​ല ഫാ​ർ​മേ​ഴ്സ് ക്ല​ബ്ബ് നി​ർ​വ​ഹി​ച്ചുവ​രു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up