x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ന്മു​ള ജ​ലോ​ത്സ​വം ടൂ​റി​സാ​ധി​ഷ്ഠി​ത​മാ​ക​ണം: ഗ​വ​ർ​ണ​ർ

വെബ് ഡെസ്ക്
Published: August 30, 2026 11:29 PM IST | Updated: August 30, 2026 11:29 PM IST

ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ അ​ർ​ലേ​ക്ക​ർ

ആ​റ​ന്മു​ള: ഉ​ത്രട്ടാ​തി ജ​ലോ​ത്സ​വം ടൂ​റി​സം അ​ധി​ഷ്ഠി​ത​മാ​യി ക്ര​മീ​ക​രി​ച്ച് കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​പ്പി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ അ​ർ​ലേ​ക്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തി​നാ​യി സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് പ​ദ്ധ​തി ത​യാ​റാ​ക്കി കേ​ന്ദ്ര​ത്തി​നു ന​ൽ​ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ച്ചു.

പ​ന്പാ​ന​ദി​യി​ലെ ജ​ലോ​ത്സ​വം ഏ​റെ ന​യാ​ന​നന്ദ​മാ​ണ്. ഇ​തി​ന്‍റെ പ്ര​ശ​സ്തി ലോ​കം മു​ഴു​വ​ൻ എ​ത്തേ​ണ്ട​താ​ണ്. കേ​ര​ള​ത്തി​ന്‍റെ ത​ന​തു പ്ര​ത്യേ​ക​ത​ക​ളാ​യു​ള്ള ഇ​ത്ത​രം വി​ശേ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​ചാ​ര​ണം ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ഴ​കു​ളം മ​ധു എം​എ​ൽ​എ, പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ​ദേ​വ​ൻ, രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, മെം​ബ​ർ​മാ​രാ​യ സ്റ്റെ​ല്ലാ തോ​മ​സ്, സ​വി​ത വി​ജ​യ​കു​മാ​ർ, മു​ൻ എം​എ​ൽ​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Aranmula

Recent News

Corehub Up