വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ജില്ലയിലെ വൈദ്യുതി വകുപ്പ് ഓഫീസുകൾ സന്ദർശിച്ചപ്പോൾ.
കോട്ടയം: വൈദ്യുതിമന്ത്രി സണ്ണി ജോസഫ് ജില്ലയിലെ വൈദ്യുതി വകുപ്പിന്റെ വിവിധ ഓഫീസുകള്‍ സന്ദര്‍ശിച്ചു.
കേരള സ്റ്റേറ്റ് ഡാം സേഫ്റ്റി ഓര്ഗനൈസേഷന് ആസ്ഥാനം, പള്ളം ട്രാന്‍സ്ഫോര്‍മര്‍ മീറ്റര്‍ റിപ്പയറിംഗ് യൂണിറ്റ്, പോള്‍ കാസ്റ്റിംഗ് യൂണിറ്റ്, പൂവന്തുരുത്ത് 220 കെവി സബ്സ്റ്റേഷൻ, റീജണല്‍ പവര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, നാട്ടകം ഇലക്ട്രിക്കല്‍ സെക്ഷൻ ഓഫീസ് എന്നിവിടങ്ങളാണ് അദ്ദേഹം കഴിഞ്ഞദിവസം സന്ദര്‍ശിച്ചത്.
ഉദ്യോഗസ്ഥരുമായി നിലവിലെ സാഹചര്യങ്ങള്‍ ചർച്ച ചെയ്ത അദ്ദേഹം അടിയന്തര സര്‍വീസായ കെഎസ്ഇബിയിലെ ജീവനക്കാർ കുറ്റമറ്റ രീതിയില്‍ പൊതുജനങ്ങള്‍ക്കു വേണ്ടി സേവനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍ എംഎല്‍എ നാട്ടകം സുരേഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Tags : NattuVishesham DistrictNews