x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​തി​ഹ്യ​പ്പെ​രു​മ​യി​ൽ ഉ​ത്രട്ടാ​തി ഊ​രു​ചു​റ്റ് വ​ള്ളം​ക​ളി

വെബ് ഡെസ്ക്
Published: August 30, 2026 11:32 PM IST | Updated: August 30, 2026 11:32 PM IST

കു​മാ​ര​ന​ല്ലൂ​ര്‍ ഉ​ത്രട്ടാ​തി ഊ​രു​ചു​റ്റ് വ​ള്ളം​ക​ളി മീ​ന​ച്ചി​ലാ​റ്റി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു, നാ​ഗ​മ്പ​ടം പാ​ല​ത്തി​ല്‍​നി​ന്നു​ള്ള കാ​ഴ്ച.

കോ​ട്ട​യം: ഐ​തി​ഹ്യ​ങ്ങ​ളും ച​രി​ത്ര​മു​ഹൂ​ർ​ത്ത​ങ്ങ​ളും ഇ​ഴ​ചേ​ർ​ന്ന കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ർ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്രട്ടാ​തി ഊ​രു​ചു​റ്റ് വ​ള്ളം​ക​ളി ഭ​ക്തി​നി​ർ​ഭ​ര​മാ​യി ന​ട​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ദേ​വീ ചൈ​ത​ന്യം ആ​വാ​ഹി​ച്ച സിം​ഹ​വാ​ഹ​നം ക്ഷേ​ത്ര​ത്തി​ലെ പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്കു​ശേ​ഷം ദേ​വ​സ്വം മാ​നേ​ജ​ർ സി.​എ​ൻ. നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി ചെ​ങ്ങ​ഴി​മ​റ്റ​ത്തി​ൽ​നി​ന്ന് കു​മാ​ര​ന​ല്ലൂ​ർ 777-ാം ന​മ്പ​ർ ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ശ​ശി​ധ​ര​ൻ നാ​യ​ർ ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് ക​ര​വ​ഞ്ചി​യാ​യി ക്ഷേ​ത്ര​ക്ക​ട​വി​ൽ എ​ത്തി​ച്ച സിം​ഹ​വാ​ഹ​നം ക​രു​വാ​റ്റ ശ്രീ​വി​നാ​യ​ക​ൻ ചു​ണ്ട​ൻ വ​ള്ള​ത്തി​ലേ​റ്റി ക്ഷേ​ത്ര​ത്തെ ചു​റ്റി​യൊ​ഴു​കു​ന്ന മീ​ന​ച്ചി​ലാ​റി​ന്‍റെ കൈ​വ​ഴി​യി​ലൂ​ടെ ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചു.

പു​ത്ത​ൻ​ക​ട​വ്, നീ​ലി​മം​ഗ​ലം, ഇ​ള​യി​ട​ത്തു​ക​ട​വ്, മാ​ലി​മേ​ൽ ക​ട​വ്, പാ​ല​ക്കാ​ട്ടു ക​ട​വ്, പൂ​വ​ത്തു​മാ​ലി ക​ട​വ്, അ​മ്പാ​ട്ടു​ക്ഷേ​ത്രം, ചെ​റു​നാ​ര​കം പാ​ലം, സൂ​ര്യ​കാ​ല​ടി മ​ന, പാ​ല​ക്കാ​ടി​ക്ക​ട​വ്, ചു​ങ്കം പാ​ലം, പ​ന​യ​ക്ക​ഴി​പ്പ്, ഗോ​വി​ന്ദ​പു​രം, തി​രു​വാ​റ്റ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, പ്രാ​പ്പു​ഴ​ക്ക​ട​വ്, ച​ന്ദ്ര​ത്തി​ൽ​ക്ക​ട​വ് തു​ട​ങ്ങി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ര​ക്കാ​ർ ഒ​രു​ക്കി​യ പ​റ​ക​ൾ സ്വീ​ക​രി​ച്ച് സ​ന്ധ്യ​യോ​ടെ ആ​റാ​ട്ടു​ക​ട​വി​ലെ​ത്തി. അ​വി​ടെ​നി​ന്നു ദേ​വി​യു​ടെ സിം​ഹ​വാ​ഹ​നം ക​ര​വ​ഞ്ചി​യോ​ടെ തി​രി​കെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചു. തി​രി​കെ ആ​റാ​ട്ടു​ക​ട​വി​ൽ എ​ത്തി​യ ഘോ​ഷ​യാ​ത്ര​യെ ഭ​ക്ത​ജ​ന​ങ്ങ​ൾ നി​റ​പ​റ വ​ച്ചാ​ണ് സ്വീ​ക​രി​ച്ച​ത്. സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ എം.​പി. സ​ന്തോ​ഷ് കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up