x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​ക്ക​ടി​യി​ൽ വ​നം-​വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ

വെബ് ഡെസ്ക്
Published: September 26, 2026 11:23 PM IST | Updated: September 26, 2026 11:23 PM IST

കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. വ​ർ​ഗീ​സ് സംഘാടക സമിതി ഓ​ഫി​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു.

കു​മ​ളി: കേ​ര​ളം വ​നം- വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഈ ​വ​ർ​ഷ​ത്തെ വ​നം-​വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ക സ​മി​തി ഓ​ഫി​സ് കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ക്ടോ​ബ​ർ ര​ണ്ടു​മു​ത​ൽ എ​ട്ടു​വ​രെ തേ​ക്ക​ടി​യി​ലാ​ണ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ വ​നം-​വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ, കോ​ള​ജ്, ക്ല​ബ്, ഇ​ഡി​സി തു​ട​ങ്ങി​യ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ക​ലാ-​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ നാ​ലു​വ​രെ വ​ന​ശ്രീ, ബാം​ബൂ ഗ്രോ​വ് ഹാ​ൾ എ​ന്നീ ര​ണ്ട് വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

ഒ​ക്ടോ​ബ​ർ അ​ഞ്ചു മു​ത​ൽ ഏ​ഴു​വ​രെ വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ സ​ന്ദേ​ശ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. എ​ട്ടി​ന് കു​മ​ളി​യി​ൽ വി​പു​ല​മാ​യ വ​ന്യ​ജീ​വി സ​ന്ദേ​ശ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും സം​ഘ​ടി​പ്പി​ക്കും. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ 28, 29, 30 തീ​യ​തി​ക​ളി​ൽ തേ​ക്ക​ടി വ​ന​ശ്രീ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന കൗ​ണ്ട​റി​ൽ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം.

 

Tags : Nattuvishesham DistrictNews DeepikaNews Forest

Recent News

Corehub Up