പ്രതീകാത്മക ചിത്രം
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിൽ നരഭോജി കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാലാം ദിവസമായ ഇന്നലെ കടുവയുടെ നീക്കങ്ങൾ കണ്ടെതതുന്നതിനും നിരീക്ഷിക്കുന്നതിനുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ തീവ്രമായ നിരീക്ഷണം നടത്തിയതായി വനം വകുപ്പ് അറിയിച്ചു.
വിവിധ പ്രധാന സ്ഥലങ്ങളിൽ 30 കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് കൂടുകൾ കൂടി സ്ഥാപിച്ചു. ഇതോടെ 11 കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. കാൽപാടുകളും മറ്റ് സൂചനകളും ഉപയോഗിച്ച് വനം വെറ്ററിനറി ഡോക്ടർമാർ വനം വകുപ്പ് ജീവനക്കാരോടൊപ്പം കടുവയുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. നിരീക്ഷണത്തിനായി ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. മൂന്ന് വെറ്ററിനറി ഡോക്ടർമാരും മേഖലയിൽ ക്യാന്പ് ചെയ്യുന്നുണ്ട്.