x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രാ​ദ്ധാ​ച​ര​ണ ​ക​മ്മിറ്റി രൂ​പീ​ക​ര​ണ​വും ബ്രോ​ഷ​ർ പ്ര​കാ​ശ​ന​വും


Published: April 28, 2026 12:59 AM IST | Updated: April 28, 2026 12:59 AM IST

ദൈവ​ദാ​സ​ൻ ആ​ന്‍റണി ത​ച്ചുപ​റ​മ്പി​ല​ച്ച​ന്‍റെ 63 -ാം ശ്രാ​ദ്ധാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച ബ്രോ​ഷ​റി​ന്‍റെ പ്ര​കാ​ശ​നക​ർ​മ​ം തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​

ചേ​ല​ക്ക​ര: സെന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ദൈവ​ദാ​സ​ൻ ആ​ന്‍റണി ത​ച്ചുപ​റ​മ്പി​ൽ അ​ച്ച​ന്‍റെ 63 -ാം ശ്രാ​ദ്ധാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച ബ്രോ​ഷ​റി​ന്‍റെ പ്ര​കാ​ശ​നക​ർ​മ​വും 63-ാം ശ്രാ​ദ്ധാച​ര​ണ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നക​ർമ​വും തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ച്ചു.

1930 മു​ത​ൽ 1963വ​രെ​ ചേ​ല​ക്ക​ര​യു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യമാ​യി​രു​ന്ന ദൈ​വ​ദാ​സ​ൻ ആ​ന്‍റണി ത​ച്ചുപ​റ​മ്പി​ല​ച്ച​ന്‍റെ 63-ാം ശ്രാ​ദ്ധാ​ച​ര​ണ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ​ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ചേ​ല​ക്ക​ര സെന്‍റ് ​മേ​രി​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ദൈ​വ​ദാ​സ​ൻ ആ​ന്‍റ​ണി ത​ച്ചുപ​റ​മ്പി​ല​ച്ച​ന്‍റെ പ്രേ​ഷി​ത​യാ​ത്ര​യു​ടെ സ്മ​ര​ണ​യ്ക്കാ​യി ജൂ​ൺ ഏഴിന് ​മു​ള്ളൂ​ർ​ക്ക​ര സെന്‍റ്് ആ​ന്‍റണീ​സ് ദേ​വാ​ല​യ​ത്തി​ൽനി​ന്ന് ചേ​ല​ക്ക​ര സെന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലേ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന തീ​ർ​ഥാ​ട​ന​ പ​ദ​യാ​ത്ര​യ്ക്കും ജൂ​ൺ ഒമ്പതിന് ​ന​ട​ത്ത​പ്പെ​ടു​ന്ന​ ശ്രാ​ദ്ധ​ത്തി​ന്‍റേ​യും ശ്രാ​ദ്ധഊ​ട്ടി​ന്‍റെയും സു​ഗമ​മാ​യ ന​ട​ത്തി​പ്പി​നാ​യും തൃ​ശൂ​ർ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ. ടോ​ണി നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ചേ​ല​ക്ക​ര സെന്‍റ് ​മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജ​യ്സ​ൺ പു​ലി​ക്കോ​ട്ടി​ൽ - ചെ​യ​ർ​മാ​ൻ, വൈ​സ് പോ​സ്റ്റുലേ​റ്റ​ർ ഫാ.​ ഡോ. പോ​ൾ പു​ളി​ക്ക​ൻ, സ​ജി മാ​ളി​യേ​ക്ക​ൽ - ജ​ന​റ​ൽ ക​ൺ​വീ​ന​ർ, സാ​ജു ക​രി​ക്കേട​ത്ത്, സ​ണ്ണി ഈ​ട്ടു​മ്മ​ൽ, ജോ​സി ക​ട്ടി​ക്കാ​ട്ട് വെ​ളി, (കൈ​കാ​ര​ന്മാ​ർ)​ ജോ​ൺ​സ​ൺ വ​ടു​ക്കൂ​ട്ട്, റാ​ണി ബാ​ബു, തോ​മ​സ് പാ​റേ​ക്കാ​ട​ൻ, ജാ​ൻ​സി മ​റ്റ​ത്തി​ൽ, ജോ​യി ചി​രി​യ​ങ്ക​ണ്ട​ത്ത്, പ്ര​ദീ​പ് ഉ​പ്പാം​ത​ടം, സ​ജീ​മം​ഗ​ല​ത്ത്,ജോ​സ് കാ​ട്ടൂ​ർ, സി​ബി കൊ​ള്ളി കു​ള​വി​ൽ, ലീ​ന ജോ​യ്, റെ​ജി മം​ഗ​ല​ത്ത്, ജോ​ർ​ജ് തെ​ക്ക​ത്ത്, പി.എ​ൽ. ജോ​ർ​ജ് , അ​നൂ​പ് പു​ന്ന​പ്പു​ഴ, സീ​മ റ​ജി,

സിസ്റ്റർ ​ലീ​ന ജോ​ൺ, സിസ്റ്റർ. ​ഫി​ൽ​ബി മ​രി​യ, സിസ്റ്റർ. ​ജു​വാ​ൻ, ആ​ന്‍റോ പാ​റ​ക്കാ​ട​ൻ, സിസ്റ്റർ. ​ല​യോ​ള, സ​ന്തോ​ഷ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​രെ വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർമാ​രാ​യി തെര ഞ്ഞെടു​ത്തു.

Tags : Shraddhacharana nattuvishesham local news

Recent News

Corehub Up