x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡന്‍റി​നെ ആ​ക്ര​മി​ച്ച കേസില്‌ നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ


Published: April 30, 2026 06:23 AM IST | Updated: April 30, 2026 06:23 AM IST

വി​ഴി​ഞ്ഞം: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ്‌​ പ്ര​സി​ഡന്‍റിനെ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ.

ആ​റാ​ലും​മൂ​ട് ത​ല​യ​ൽ​തു​ണ്ട് ത​ട്ടുവാ​റു​വി​ള പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ദീ​പ​ക് (22), ആ​റാ​ലും​മൂ​ട് ത​ല​യ​ൽതു​ണ്ട് ത​ട്ടുവ​റു​വി​ള പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ മു​കേ​ഷ് (38), കൊ​ട്ടി​യം മ​ണി​മ​ന്ദി​ര​ത്തുനി​ന്ന് ആ​റാ​ലു​മൂ​ട് ത​ല​യ​ൽതു​ണ്ട് തട്ടു വാ​റു​വി​ള പു​തു​വ​ൽ പു​ത്ത​ൻ വീ​ട് റാ​ണി​യു​ടെ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ജി​ത് (32), ആ​റാ​ലും​മൂ​ട് പ​ത്താം ക​ല്ല്ബി​സ്മി മ​ൻ​സി​ൽ അ​ൽ​ത്താ​ഫ് എ​ന്നി​വ​രെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വി​ഴി​ഞ്ഞം ക​ര​യ​ടിവി​ള സ്വ​ദേ​ശി ഷാ​നു ക​ബീ​റി​നെ​യാ​ണ് സം​ഘം ക്രൂ​ര​മാ​യി മ​ർദിച്ച​ത്. ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​റാ​യ ഷാ​നു​വി​നെ റോ​ഡി​ലി​ട്ടു മ​ർ​ദിച്ച് ത​ടി​ക്ക​ഷ​ണംകൊ​ണ്ടും ബി​യ​ർ കു​പ്പി കൊ​ണ്ടും പ്രതികൾ ആ​ക്ര​മി​ക്കു​ക​യാ​യിരുന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ ക​ഴി​യു​ന്ന ഷാ​നു അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

മു​ൻ വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മാ​യ​തെന്നു സം​ഘം മൊ​ഴി ന​ൽ​കി. ഒ​ന്നാം പ്ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​ല്പ​ന ന​ട​ത്തു​ന്ന​തു വി​ല​ക്കി​തി​ന്‍റെ പേ​രി​ലാ​ണ് ക്രൂ​ര​മാ​യി മ​ർ​ദിച്ച​തെ​ന്നു ഷാ​നു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : nattu vishesham Four arrested attack on Congress Mandal Vice President

Recent News

Corehub Up