x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടി​മി​ന്ന​ലി​ൽ നാ​ലു വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട്; ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു


Published: May 10, 2026 07:07 AM IST | Updated: May 10, 2026 07:07 AM IST

കു​റ്റി​ക്കോ​ൽ: ഇന്നലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ ചൂ​രി​ത്തോ​ട്, മാ​ന​ടു​ക്കം മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. മാ​ന​ടു​ക്കം ശാ​സ്ത്രി​ന​ഗ​ർ ഉ​ന്ന​തി​യി​ലെ ഭാ​സ്ക​ര​ന്‍റെ വീ​ടി​നും പ​റ​മ്പി​ലെ തെ​ങ്ങി​നും മി​ന്ന​ലേ​റ്റു.

മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ൽ പ​റ​മ്പി​ൽ പ​ല​യി​ട​ത്തും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. തൊ​ട്ട​ടു​ത്തു​ള്ള സ​ന​ൽ കു​മാ​ർ, സു​ജാ​ത, ഏ​ൽ​ദോ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഈ ​വീ​ടു​ക​ളി​ലെ ടി​വി, ഫ്രി​ഡ്ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും വ​യ​റിം​ഗും ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.വാ​ർ​ഡ് അം​ഗം ജോ​സ് പാ​റ​ത്ത​ട്ടേ​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.

Tags : nattu vishesham Four houses damaged lightning strike

Recent News

Corehub Up