x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ഡോ. തോ​മ​സ് പ​ന​ക്ക​ല്‍ അന്തരിച്ചു


Published: May 3, 2026 11:47 PM IST | Updated: May 3, 2026 11:47 PM IST

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത മു​ന്‍ വി​കാ​രി ജ​ന​റാ​ളും മു​ന്‍ കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​റു​മാ​യി​രു​ന്ന ഫാ.​ഡോ. തോ​മ​സ് പ​ന​ക്ക​ല്‍ (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം മേയ് ആ​റി​ന് വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ച്ചി ക​ണ്ട​ക്ക​ട​വ് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഫെ​റോ​ന പ​ള്ളി​യി​ല്‍.

മേയ് അ​ഞ്ചി​ന് രാ​വി​ലെ എ​ട്ടു മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ കോ​ഴി​ക്കോ​ട് ഭ​ദ്രാ​സ​ന ദേ​വാ​ല​യ​മാ​യ മ​ദ​ര്‍ ഓ​ഫ് ഗോ​ഡ് ക​ത്തീ​ഡ്ര​ലി​ല്‍ ഭൗ​തി​ക​ശ​രീ​രം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് കോ​ഴി​ക്കോ​ട് ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് ഭൗ​തിക​ദേ​ഹം കൊ​ച്ചി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും. മേയ് ആ​റി​ന് രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ കൊ​ച്ചി ക​ണ്ട​ക്ക​ട​വ് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഫെ​റോ​ന പ​ള്ളി​യി​ല്‍ പൊ​തു​ദ​ര്‍​ശ​നം ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു​ള്ള ദി​വ്യ​ബ​ലി​ക്കു ശേ​ഷം സം​സ്‌​കാ​രം ന​ട​ത്തും.

1946 ഏ​പ്രി​ല്‍ 16ന് ​കൊ​ച്ചി​യി​ലെ ചെ​ല്ലാ​ന​ത്ത് ഗ്രി​ഗ​റി-​ഇ​സ​ബെ​ല്ല​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യാ​ണ് ജ​ന​നം. തൃ​ശി​നാ​പ്പ​ള്ളി സെ​മി​നാ​രി​യി​ല്‍ നി​ന്ന് ഫി​ലോ​സ​ഫി​യി​ലും മം​ഗ​ലാ​പു​ര​ത്ത് നി​ന്നു തി​യോ​ള​ജി​യി​ലും പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി. ബിഎ, ബിപി​എ​ച്ച്, ബിടി​എ​ച്ച് ബി​രു​ദ​ങ്ങ​ള്‍ നേ​ടി​യ അ​ദ്ദേ​ഹം റോ​മി​ല്‍ നി​ന്ന് ദൈ​വ​ശാ​സ്ത്ര​ത്തി​ല്‍ ഡോ​ക്ട​റേ​റ്റും ക​ര​സ്ഥ​മാ​ക്കി.

1976 മേയ് അ​ഞ്ചി​ന് വൈ​ദിക പ​ട്ടം സ്വീ​ക​രി​ച്ചു. തൃ​ക്ക​രി​പ്പൂ​ര്‍ സെ​ന്‍റ് പോ​ള്‍​സ് പ​ള്ളി​യി​ല്‍ സ​ഹ​വി​കാ​രി​യാ​യും പ​യ്യ​ന്നൂ​ര്‍, ചെ​റു​കു​ന്ന് സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് ച​ര്‍​ച്ച്, ചു​ണ്ടേ​ല്‍ സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യം, പി​ലാ​ത്ത​റ, കോ​ഴി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യം, മ​ദ​ര്‍ ഓ​ഫ് ഗോ​ഡ് ക​ത്തീ​ഡ്ര​ല്‍, മ​ല​പ്പു​റം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2012 മു​ത​ല്‍ 2021 വ​രെ കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ലാ​യി​രു​ന്നു. 2013 മു​ത​ല്‍ 2020 വ​രെ രൂ​പ​ത​യു​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​രാ​യും പ്ര​വ​ര്‍​ത്തി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ള്‍: കു​ട്ട​പ്പു, സെ​ലി​ന്‍, ലാ​ലി, എ​മി​ലി, കു​ഞ്ഞു​പി​ള്ള.

Tags : Fr. Dr. Thomas passes away

Recent News

Corehub Up