സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല ഉദ്ഘാടനം ചെയ്യുന്നു.
കാളകെട്ടി: ജെസിഐ കാളകെട്ടി ടൗൺ ചാപ്റ്ററിന്റെയും പഞ്ചായത്തിന്റെയും ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ജോസി ജോസഫ് കണികുന്നേൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം മനോജ് ജോസഫ് പൂവത്താനിക്കുന്നേൽ, ടോമി സെബാസ്റ്റ്യൻ ഈറ്റത്തോട്ട്, ജോമി ഡൊമിനിക് കൊച്ചുപറമ്പിൽ, ജോഷി സെബാസ്റ്റ്യൻ കപ്പിയാങ്കല്‍, ജോബി സെബാസ്റ്റ്യൻ കപ്പിയാങ്കൽ എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോ. അമ്പിളി കൃഷ്ണ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകൾ നൽകി.