സൗജന്യ ലഘുഭക്ഷണ ശാലയുടെ ഉദ്ഘാടനം
കിഴക്കമ്പലം: തിരുവാണിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ ആരംഭിച്ച സൗജന്യ ലഘുഭക്ഷണ ശാലയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റെജി വര്‍ഗീസ് നിര്‍വഹിച്ചു.
പഞ്ചായത്ത് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്ക് ചായ, കാപ്പി, ചെറുകടികള്‍ എന്നിവ ഇവിടെ നിന്നും സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണിത്. ട്വന്റി 20 പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സൗജന്യ ലഘുഭക്ഷണ ശാല.
ട്വന്റി 20 കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റ് ജിബി ഏബ്രാഹം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി സജീവ്, മോള്‍സി ജോസഫ്, ജിന്‍സി ജോര്‍ജ്, പ്രിന്‍സി എല്‍ദോ,അനി കെ. മത്തായി, നാന്‍സി റോയി, വില്‍മ ജോര്‍ജ്, എസ്.എന്‍ ശ്രീരഞ്ജിനി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Free snack