പേരൂര്‍ക്കട: പൂജപ്പുര ആയുര്‍വേദ കോളജ് പഞ്ചകര്‍മ ആശുപത്രിയില്‍ പുരുഷന്മാരിലെ ബീജസംഖ്യ കുറവുള്ള അവസ്ഥയ്ക്ക് "ഒലിഗോസ്പെര്‍മിയ' സൗജന്യ ചികിത്സ നല്കുന്നു. 25 മുതല്‍ 50 വരെ വയസ് പ്രായമുള്ളവര്‍ക്കാണ് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്‍കുന്നത്. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ചികിത്സ ലഭിക്കുന്നത്.
ഫോണ്‍: 96332 76500
പേരൂര്‍ക്കട: നാഡീ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സൗജന്യ ഒപി സേവനങ്ങള്‍ ലഭ്യമാകുന്നു. ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് സേവനം. പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങള്‍ക്കാണ് ചികിത്സ നല്‍കുന്നത്. കൂടുതൽ വിവരങ്ങൾ 940072 8719, 9567892777 എന്നീ നന്പ റുകളിൽ ലഭിക്കും.
പേരൂര്‍ക്കട: സെര്‍വിക്കല്‍ സ് പോണ്ഡൈലേസിസ് രോഗത്തിന് (കഴുത്തുവേദന) സൗജന്യ ചികിത്സ നല്കുന്നു. 30 മുതല്‍ 60 വയസു വരെയുള്ള രോഗികള്‍ക്കാണു ചികിത്സ ലഭ്യമാകുന്നത്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ചികിത്സ. കൂടുതല്‍ വിവരങ്ങള്‍ക്ക് 82084 90868 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Tags : nattu vishesham Free treatment