x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ക്ക​ട എം​എ​ൽ​എ​യു​ടെ പേ​രി​ൽ പ​ണ​പ്പി​രി​വ്: മൂ​ന്നു​പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 21, 2026 12:29 AM IST | Updated: August 21, 2026 12:29 AM IST

അറസ്റ്റിലായ സുരേഷ്, രാജേഷ്, വിനീത് എന്നിവർ.

കാ​ട്ടാ​ക്ക​ട: പേ​ഴ്സ​ണ​ൽ സ്റ്റാ​ഫെ​ന്ന് പ​റ​ഞ്ഞു കാ​ട്ടാ​ക്ക​ട എം​എ​ൽ​എ​യു​ടെ പേ​രി​ൽ വ​ൻ പ​ണ​പ്പി​രി​വു ന​ട​ത്തി​യ മൂ​ന്നു​പേ​ർ പി​ടി​യി​ൽ.

സം​ഭ​ത്തി​ൽ കൂ​ടു​ത​ൽ ത​ട്ടി​പ്പു ന​ട​ന്ന​താ​യി സം​ശ​യം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ശ​ക്ത​മാ​യ അ​നേ​്വഷ​ണ​ത്തി​ന് ത​യാ​റെ​ടു​ത്ത് പോ​ലീ​സ്. എം​എ​ൽ​എ എം.​ആ​ർ. ബൈ​ജു​വി​ന്‍റെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫ് ച​മ​ഞ്ഞു പ​ണം ത​ട്ടി​യ മൂ​ന്നു​പേ​രെ​യാ​ണു കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി രാ​ജേ​ഷ് (43), കി​ളി​യൂ​ർ മ​ണ്ണാ​ങ്കോ​ണം സ്വ​ദേ​ശി വി​നീ​ത് (38), എ​റ​ണാ​കു​ളം തോ​ട്ടു​പ​ടി സു​രേ​ഷ് (41) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ൽ ആ​യ​ത്. എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നും വി​ളി​ക്കു​ന്ന​തു പേ​ഴ്‌​സ​ണ​ൽ അ​സി​സ്റ്റ​ന്‍റാ​ണെ​ന്നും പ​ണം അ​യ​യ്ക്ക​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. നി​ര​വ​ധി പേ​ർ ഇ​ത്ത​ര​ത്തി​ൽ പ​ണം ന​ൽ​കി​യി​ട്ടു​ണ്ട്. ഫോ​ൺ വ​ഴി​യാ​ണ് ഇ​വ​ർ സ​ന്ദേ​ശം ന​ൽ​കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് എം​എ​ൽ​എ​യ്ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കാ​ട്ടാ​ക്ക​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മ​ണ്ഡ​പ​ത്തി​ൻ ക​ട​വ് സ്വ​ദേ​ശി​യാ​ണ് താ​നെ​ന്നും ത​ട്ടി​പ്പു ന​ട​ത്തി​യ​യാ​ൾ പ​റ​യു​ന്നു.

കാ​ട്ടാ​ക്ക​ട ഡി​വൈഎ​സ് പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. ഇ​വ​ർ​ക്കു​പി​ന്നി​ൽ വേ​റെ ആ​ളു​ക​ളു​ണ്ടോ​യെ​ന്ന​തും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

എം​എ​ൽ​എ​യു​ടെ കു​ടും​ബ​വീ​ടി​ന‌​ടു​ത്തു​ള്ള സ്ഥ​ല​മാ​ണ് മ​ണ്ഡ​പ​ത്തി​ൻ ക​ട​വ്. അ​തി​നാ​ൽ ത​ന്നെ​യാ​ണ് പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് എ​ന്നു പ​റ​ഞ്ഞെ​ത്തി​യ ഫോ​ൺ സ​ന്ദേ​ശം വി​ശ്വ​സി​ച്ച​തും ത​ട്ടി​പ്പി​നി​ര​യാ​കു​ക​യും ചെ​യ്ത​ത്.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up