x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​വി കേ​ര​ളം വി​.ഡി​യു​ടെ കൈ​ക​ളി​ൽ സു​ര​ക്ഷി​തം : പി.രാ​ജേ​ന്ദ്ര​പ്ര​സാ​ദ്


Published: May 15, 2026 06:33 AM IST | Updated: May 15, 2026 06:33 AM IST

വി.​ഡി.​ സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി​പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നു കൊ​ല്ലം ഡി​സി​സിയു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ന്ന​ക്ക​ട​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ ഡി​സി​സി ​പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര​ന്‍റെ

കൊ​ല്ലം: ജ​നാ​ധി​പ​ത്യ കേ​ര​ളം മു​ന്നോ​ട്ട് ന​യി​ക്കു​വാ​ൻ പ്രാ​പ്തി​യു​ള്ള നേ​താ​വാ​ണ് വി.​ഡി. സ​തീ​ശ​നെ​ന്നും ഭാ​വി കേ​ര​ളം വി​ഡി​യു​ടെ കൈ​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.രാ​ജേ​ന്ദ്ര​പ്ര​സാ​ദ്. മു​ഖ്യ​മ​ന്ത്രി​യാ​യി വി.ഡി. സ​തീ​ശ​നെ തീ​രു​മാ​നി​ച്ച​തി​ന് ശേ​ഷം ചി​ന്ന​ക്ക​ട​യി​ൽ ന​ട​ന്ന ആ​ഹ്ലാ​ദ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മേ​യ​ർ എ.കെ. ഹ​ഫീ​സ്, എ​സ്.വി​പി​ന​ച​ന്ദ്ര​ൻ, ജി.​ജ​യ​പ്ര​കാ​ശ്, ആ​ർ.ര​മ​ണ​ൻ, വി​ഷ്ണു സു​നി​ൽ പ​ന്ത​ളം, ഡി.​ഗീ​താ​കൃ​ഷ്ണ​ൻ, അ​ഭി​ലാ​ഷ് കു​രു​വി​ള, ലൈ​ല​കു​മാ​രി, ബി.ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള, എ​സ്.നാ​സ​ർ, ഉ​ദ​യ തു​ള​സീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കൊ​ല്ലം ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്തു സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up