x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റു കോ​ടി 68 ല​ക്ഷം രൂ​പ​യു​ടെ ഡി​പി​ആ​ർ ന​ൽ​കി ജി. ​സു​ധാ​ക​ര​ൻ

വെബ് ഡെസ്ക്
Published: September 11, 2026 10:38 PM IST | Updated: September 11, 2026 10:38 PM IST

6. 68 കോടി രൂ​പ​യു​ടെ ഡിപിആ​ർ ജി.​ സു​ധാ​ക​ര​ൻ എംഎ​ൽഎ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കു​ന്നു.

അ​മ്പ​ല​പ്പു​ഴ: ക​ഞ്ഞി​പ്പാ​ടം, വെ​ള്ളാ​ഞ്ചി​ലി തോ​ട് ആ​ഴം കൂ​ട്ടു​ന്ന​തി​നും താ​റു​മാ​റാ​യി കി​ട​ക്കു​ന്ന ക​ൽ​ക്കെ​ട്ടു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ലവി​ഭ​വവ​കു​പ്പ് ത​യാ​റാ​ക്കി​യ ആ​റു കോ​ടി 68 ല​ക്ഷം രൂ​പ​യു​ടെ ഡി​പി​ആ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ.

അ​മ്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്ക്, തെ​ക്ക്, പ​ടി​ഞ്ഞാ​റ് വ​ശ​ങ്ങ​ളി​ൽ വി​ശാ​ല​മാ​യി കി​ട​ക്കു​ന്ന​തും ക്ഷേ​ത്ര ആ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തു​മാ​ണ് ഇ​വി​ടം. ജ​ലവി​ഭ​വമ​ന്ത്രി​യു​ടെ അ​ഭാ​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​​ന്‍റെ പി​എ​സി​നും ഇ​തി​​ന്‍റെ കോ​പ്പി ന​ൽ​കി.

മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് മൂ​ലം പ്ര​ള​യ സ​മാ​ന​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന ദു​രി​ത​ങ്ങ​ളി​ൽനി​ന്ന് ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ഈ ​പ​ദ്ധ​തി ഗു​ണ​ക​ര​മാ​കും.

തോ​ടു​ക​ളു​ടെ ആ​ഴം കൂ​ട്ടി ഇ​രു​ക​ര​ക​ളും ക​ല്ലു​ക​ൾ കെ​ട്ടി സം​ര​ക്ഷി​ച്ചു വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​മ്പോ​ൾ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലൂ​ടെ കൂ​ടു​ത​ൽ ന​ല്ല കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ സാ​ധി​ക്കും.

കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്മാ​ര​ക​വും അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​വും അ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ച​രി​ത്ര​പ​ര​മാ​യ മി​ഴാ​വ് എ​ന്നി​വ​യും സ​ഞ്ചാ​രി​ക​ൾ​ക്ക് പു​തി​യ ഒ​രു അ​നു​ഭ​വ​മാ​യി തീ​രു​ന്ന​തി​നോ​ടൊ​പ്പം ജ​ല​സ്രോ​ത​സു​ക​ളി​ലൂ​ടെ​യു​ള്ള ചെ​റു​തോ​ണി യാ​ത്ര​ക​ൾ മ​ൺ​സൂ​ൺ ടൂ​റി​സ​ത്തി​​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ നാ​ടി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്ന് ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : NattuVishesham DistricteNews

Recent News

Corehub Up