ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന് ഏര്‍പ്പെടുത്തിയ പ്രഥമ ഗാന്ധിഭവന്-ടി.പി. മാധവന് നാഷണല്‍ അവാര്‍ഡ് ചലച്ചിത്ര താരം മധുവിന് സമ്മാനിക
പത്തനാപുരം : താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന് കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന് ഏര്‍പ്പെടുത്തിയ പ്രഥമ ഗാന്ധിഭവന് ടി.പി. മാധവന് നാഷണല്‍ അവാര്‍ഡ് മലയാളത്തിന്റെ മഹാനടന് മധുവിന് സമ്മാനിച്ചു.
25000രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഗാന്ധിഭവന് സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്റെ നിര്‍ദ്ദേശപ്രകാരം ഗാന്ധിഭവന് ഭാരവാഹികളായ ഡോ. ഷാഹിദാ കമാല്‍, ജി. ഭുവനചന്ദ്രന്, ഡോ. വിന്‍സെന്റ് ഡാനിയേല്‍, ബി. ശശികുമാര്‍, വി.സി. സുരേഷ്, മണക്കാട് രാമചന്ദ്രന് എന്നിവര്‍ മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തി സമ്മാനിച്ചു.
Tags : Local News Nattuvishesham Kollam T.P. Madhavan Actor Madhu