x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കി ജ​ന​റ​ൽ ആ​ശു​പ​ത്രി കാ​ത്ത് ലാബ്

വെബ് ഡെസ്ക്
Published: July 30, 2026 10:30 PM IST | Updated: July 30, 2026 10:30 PM IST

ജീ​വ​ന​ക്കാ​ർ ഒ​ത്തു​ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ച​പ്പോ​ൾ.

കാ​ഞ്ഞി​ര​പ്പ​ള്ളി: മൂ​വാ​യി​ര​ത്തി​ൽ​പ്പ​രം രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി കാ​ത്ത് ലാ​ബ്. 2,131 പേ​ര്‍​ക്ക് ആ​ന്‍​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​യും 872 പേ​ര്‍​ക്ക് ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യും നാ​ലു പേ​ര്‍​ക്ക് പേ​സ്‌​മേ​ക്ക​ര്‍ ചി​കി​ത്സ​യും ഉ​ൾ​പ്പെ​ടെ 3,007 രോ​ഗി​ക​ൾ​ക്ക് കാ​ത്ത് ലാ​ബി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കി​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​ണ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ കാ​ത്ത്‌ ലാ​ബ്. മു​മ്പ് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

2022 ജ​നു​വ​രി​യി​ലാ​ണ് കാ​ത്ത് ലാ​ബി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ജ​ന​റ​ല്‍ വാ​ര്‍​ഡി​ന് മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് കാ​ത്ത് ലാ​ബി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. ഒ​രു ഡോ​ക്ട​റും 18 ജീ​വ​ന​ക്കാ​രു​മാ​ണ് സേ​വ​ന​ത്തി​നാ​യു​ള്ള​ത്.

ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡു​ള്ള​വ​ര്‍​ക്ക് സൗ​ജ​ന്യ​വും അ​ല്ലാ​ത്ത​വ​ര്‍​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ചാ​ര്‍​ജു​മാ​ണ് ഈ‌​ടാ​ക്കു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വാ​കു​ന്ന ചി​കി​ത്സ​യാ​ണ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കു​റ​ഞ്ഞ ചെ​ല​വി​ല്‍ ല​ഭി​ക്കു​ന്ന​ത്.

3,000 രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ഡോ. ​പി.​ആ​ർ. ബി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും ഒ​ത്തു​ചേ​ർ​ന്ന് സ​ന്തോ​ഷം പ​ങ്കു​വ​ച്ചു.

Tags : Cath Lab NattuVishasham DistrictNews

Recent News

Corehub Up