മൈമിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്കൂൾ ടീം.
കോട്ടയം: സെന്‍ട്രല്‍ സഹോദയ കോട്ടയം കോണ്‍ക്ലേവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭാവസുധ കലോത്സവത്തിനും സാംസ്കാരിക മേളയ്ക്കും കോട്ടയം ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്കൂളില്‍ തുടക്കമായി. സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസി ഉദ്ഘാടനം ചെയ്തു.
ജില്ലാ പൊലിസ് ചീഫ് കെ.എം. സാബു മാത്യു, ബഥനി നവജ്യോതി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജോര്‍ജ് ജോസഫ് അയ്യനേത്ത്, ഗിരിദീപം സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ഫാ. മാത്യു ഏബ്രഹാം മോഡിയില്‍, ഗിരിദീപം സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സത്യന് തോമസ്, ഡിഎസ്സികെ പ്രസിഡന്റ് വിനീത ജി. നായര്‍, സെക്രട്ടറി അനീഷ് കെ. ചെറിയാന്, വൈസ് പ്രസിഡന്റ് നിനി ഏബ്രഹാം, പിടിഎ പ്രസിഡന്റ് ഏബ്രഹാം കെ. തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ആദ്യദിനം 55 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോട്ടയം ഗിരിദീപം ബഥനി സീനിയര്‍ സെക്കന്‍ഡറി സ്കൂളാണ് ഒന്നാമത്. കോട്ടയം ബേക്കര്‍ വിദ്യാപീഠ് സ്കൂൾ രണ്ടാമതും പാമ്പാടി പൊത്തന്‍പുറം ബിഎംഎം സ്കൂൾ മൂന്നാമതുമാണ്.
150 ഇനങ്ങളിലായി 16 സ്കൂളുകളിലെ 2000 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ഇന്നു വൈകുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചലച്ചിത്ര തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
Tags : NattuVishesham DistrictNews