ഇരിട്ടി: താളുകണ്ടത്തിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം സിനിമാതാരം ഇഷ തൽവാർ ഉദ്ഘാടനം ചെയ്തു. ഇരിട്ടിയിൽ മെയിൻ റോഡിലാണ് നവീകരിച്ച ഷോറൂം പ്രവർത്തനമാരംഭിച്ചത്.
ഉദ്ഘാടന ചടങ്ങിൽ പ്രൊപ്രൈറ്റർ കെ. എം. സ്കറിയാച്ചൻ , മാനേജിംഗ് ഡയറക്ടർ മാത്യൂസ് സ്കറിയ, ജെസി സ്കറിയാച്ചൻ, നിർമല മാത്യൂസ്, ഡോൺ ജോസ്, ടിനു സ്കറിയ എന്നിവർ സന്നിഹിതരായിരുന്നു.
എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യൻ, ഇരിട്ടി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസഫ് കളരിക്കൽ, പായം പഞ്ചായത്ത് പ്രസിഡന്റ് വിനോദ്, ജില്ലാ പഞ്ചായത്തംഗം ബേബി തോലാനി, അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സി. ചാക്കോ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നസീർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഇബ്രാഹിം മുണ്ടേരി, ബാബുരാജ്, പി. കെ. ജനാർദനൻ, യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ഏരിയ പ്രസിഡന്റ് ആന്റോ കെ. ആന്റണി, ഇരിട്ടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അയ്യൂബ് പൊയിലൻ, റെജി, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി അനിൽകുമാർ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റ് ടി.കെ. രമേഷ്കുമാർ, എന്നിവർ പങ്കെടുത്തു.
Tags : nattu vishesham Gold and Diamonds showroom