ഓട്ടോ ഡ്രൈവർ നൂർമുഹമ്മദിനു കളഞ്ഞുകിട്ടിയ മാല പോലീസിന്റെ സാന്നിധ്യത്തിൽ ഉടമയ്ക്കു കൈമാറുന്നു.
പുതുനഗരം: റോഡിൽനിന്നും ലഭിച്ച ഒരുപവൻ സ്വർണമാല പോലീസ് സ്റ്റേഷനിലെത്തിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. പുതുനഗരം ടൗൺ ഓട്ടോസ്റ്റാൻഡിൽ സർവീസ് നടത്തുന്ന നൂർമുഹമ്മദിനാണ് ആഭരണം ലഭിച്ചത്. പോലീസ് അന്വേഷണത്തിൽ ആഭരണഉടമ പിലാത്തൂർമേട് ഹൻഷിഫ പർവീൺ ആണെന്നു കണ്ടെത്തി. തുടർന്ന് യുവതിയെ സ്റ്റേഷനിൽ വരുത്തി എസ്ഐമാരായ ശ്യാംജോർജ് , എ. സജി ന്നിവരുടെ സാന്നിധ്യത്തിൽ നൂർമുഹമ്മദ് ആഭരണം ഉടമയ്ക്കു കൈമാറി . ടൗണിലെ വ്യാപാരികളും ഓട്ടോഡ്രൈവർമാരും നൂർമുഹമ്മദിനെ അനുമോദിച്ചു.
Tags : Gold garland nattuviehesham local news