നിർമാണോദ്ഘാടനം ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ നിർവഹിക്കുന്നു.
പെരുമ്പാവൂർ: പെരുമ്പാവൂർ സെന്റ് ജോർജ് കത്തോലിക്കാ ദേവാലയത്തിൽ സുവർണ ജൂബിലി വർഷ ആഘോഷങ്ങൾക്ക് തുടക്കമായി. വികാരി ഫാ. ജോർജ് പുത്തൻപറമ്പ് അധ്യക്ഷത വഹിച്ചു. സ്മാരക മന്ദിരത്തിന്റെ നിർമാണോദ്ഘാടനം വിജയപുരം രൂപത സഹായ മെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ നിർവഹിച്ചു. ഇടവക സമിതി സെക്രട്ടറി ജോബ് കുരികയിൽ, സാമ്പത്തിക സമിതി സെക്രട്ടറി ലിജോ സെബാസ്റ്റ്യൻ, സാമ്പത്തിക സമിതി അംഗങ്ങളായ ജെഫർ റോഡ്രിഗസ്, ജോൺസൻ വലിയവീട്ടിൽ, ജയൻ അഗസ്റ്റിൻ, ഷൈബി പോൾ എന്നിവർ നേതൃത്വം നൽകി.
Tags : Golden Jubilee NattuVishasham DistrictNews