x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്തു​ജ്യോ​തി സ്‌​കൂ​ളി​ന് സ്വ​ർ​ണത്തിള​ക്കം

വെബ് ഡെസ്ക്
Published: August 25, 2026 02:20 AM IST | Updated: August 25, 2026 02:20 AM IST

സി​ഐ​എ​സ്‌​സി​ഇ സോ​ൺ- സി ​ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച കോ​ത​മം​ഗ​ലം ക്രി​സ്തു​ജ്യോ​തി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ടീം ​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​

കോ​ത​മം​ഗ​ലം: അ​ങ്ക​മാ​ലി കി​ട​ങ്ങൂ​ർ ഓ​ക്സീ​ലി​യം സ്കൂ​ളി​ൽ ന​ട​ന്ന സി​ഐ​എ​സ് സി​ഇ സോ​ൺ-​സി ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കോ​ത​മം​ഗ​ലം ക്രി​സ്തു​ജ്യോ​തി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ൾ 10 സ്വ​ർ​ണ​വും അ​ഞ്ചു​വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മ​ട​ക്കം 16 മെ​ഡ​ലു​ക​ൾ നേ​ടി.

സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ 10 പേ​ർ റീ​ജി​യ​ൺ ത​ല മ​ത്സ​ര​ത്തി​ന് അ​ർ​ഹ​ത നേ​ടി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​റും, വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​ജെ​യിം​സ് മു​ണ്ടോ​ലി​ക്ക​ൽ വി​ജ​യി​ക​ളെ​യും പ​രി​ശീ​ല​ക​രാ​യ ജോ​യി പോ​ൾ, കെ.​ജി. അ​ഭ​യ്കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ സോ​ജ​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​യി​ക അ​ധ്യാ​പി​ക മ​ഹി​മ ജോ​ൺ, ടീം ​ക്യാ​പ്റ്റ​ൻ​മാ​രാ​യ മാ​ധ​വ് അ​ജി, എ​യ്ഞ്ച​ൽ മ​രി​യ ആ​ന്‍റ​ണി ആ​ക്ടി​വി​റ്റി കോ​ർ​ഡി​നേ​റ്റ​ർ ടി​ന്‍റു മാ​ത്യു, ടീം ​മാ​നേ​ജ​ർ സ​ജ​ന ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up