സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവ സംയുക്തമായി കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടത്തുന്ന ഓണം വാരാഘോഷം ജില്ലാതല ഉദ്ഘാടനം മന്ത്രി സ
കണ്ണൂർ: കണ്ണൂരിനെ വിനോദ സഞ്ചാര ജില്ലയാക്കി മാറ്റാൻ കൂട്ടായ പരിശ്രമം വേണമെന്നും ഇതിലൂടെ ലക്ഷ്യം കൈവരിക്കാനാകുമെന്നും മന്ത്രി സണ്ണി ജോസഫ്. സംസ്ഥാന ടൂറിസം വകുപ്പും കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി രമണീയത, ജലസമ്പത്ത്, പുഴകള്‍, പൈതൃക ടൂറിസം സാധ്യതകള്‍, വിമാനത്താവളം, മികച്ച ഗതാഗത സംവിധാനം തുടങ്ങിയവ ജില്ലയുടെ ടൂറിസം വികസനത്തിനുള്ള അനുകൂല ഘടകങ്ങളാണ്. മൈസൂരുമായും വയനാടുമായുള്ള ജില്ലയുടെ സാമീപ്യം ഉള്‍പ്പെടെയുള്ള സാധ്യതകളെ കൂടി ഉപയോഗപ്പെടുത്താന്‍ തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പ്രയത്നിക്കണമെന്നും മന്ത്രി പറഞ്ഞു. മാവേലി നാടുവാണകാലത്തെ നന്മകളെ കുറിച്ചുള്ള ചിന്തകളാണ് ഓണാഘോഷത്തിന്റെ അകക്കാമ്പ്. കള്ളവും ചതിയുമില്ലാത്ത, സമത്വത്തിന്റേയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടേയും കാലഘട്ടം നാടിനുണ്ടാവണം. കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാടിനെ കൂടുതല്‍ മനോഹരമാക്കാനും മറ്റുള്ളവരെ കൂടി നമ്മുടെ നാട്ടിലേക്ക് ആകര്‍ഷിക്കാനും നമുക്ക് കഴിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ടി.ഒ. മോഹനന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
മേയര്‍ പി. ഇന്ദിര, കെ.വി. സുമേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്, കോര്പറേഷന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിഷ ദീപക്, റിജില്‍ മാക്കുറ്റി, ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ ഡി.വി. പ്രഭാത്, ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, വെള്ളോറ രാജന്, ജോണ്സണ് പി. തോമസ്, കെ.എസ്. സാദിഖ്, പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനില്‍കുമാര്‍ എന്നിവർ പ്രസംഗിച്ചു. വിവിധ പരിപാടികളും നടന്നു.
Tags : NattuVishesham DistrictNews