മിൽമയുടെ പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനം ശ്രീകണ്ഠപുരത്ത് നഗരസഭാ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ നിർവഹിക്കുന്നു.
ശ്രീകണ്ഠപുരം: മിൽമയുടെ പുതിയ ഔട്ട്ലെറ്റ് ശ്രീകണ്ഠപുരത്ത് പ്രവർത്തനം ആരംഭിച്ചു. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ശുദ്ധവും ഗുണമേന്മയുള്ളതുമായ പാൽ, പാൽ ഉത്പന്നങ്ങൾ, വിവിധ രുചികളിലുള്ള ഐസ്ക്രീമുകൾ, ബേക്കറി ഉത്പന്നങ്ങൾ, നട്ട്സ്, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായ നിരവധി ഉത്പന്നങ്ങൾ മിൽമയുടെ ഔട്ട്ലെറ്റിലൂടെ ലഭ്യമാകും.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.സി. മാമുഹാജി, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി കെ.കെ. രാമചന്ദ്രൻ, മിൽമ മാർക്കറ്റിംഗ് മാനേജർ അരുൺ കുര്യൻ, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബിജു, ഷോപ്പ് മാനേജിംഗ് ഡയറക്ടർ വിശ്വപ്രഭ എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews