x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ലെ ഒ​ന്പ​തു പ​ഞ്ചാ​യ​ത്തു​ക​ളെ ക്ഷ​യ​രോ​ഗ മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു

വെബ് ഡെസ്ക്
Published: August 25, 2026 03:24 AM IST | Updated: August 25, 2026 03:24 AM IST

ജി​ല്ല​യി​ലെ ക്ഷ​യ​രോ​ഗ​മു​ക്ത പ​ദ​വി കൈ​വ​രി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ക​ള​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ർ​വ​ഹി​ച്ച് മ​ന്ത്രി​സ​ണ്ണി ജോ​സ​ഫ് പ്ര

ക​ണ്ണൂ​ർ: ദേ​ശീ​യ ക്ഷ​യ​രോ​ഗ നി​വാ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ക്ഷ​യ​രോ​ഗ​മു​ക്ത പ​ദ​വി കൈ​വ​രി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും അ​വ​യ്ക്കു​ള്ള പു​ര​സ്‌​കാ​ര വി​ത​ര​ണ​വും സ​ണ്ണി ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു. മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളെ​യും പ​ദ്ധ​തി വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​യ​ത്‌​നി​ച്ച ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളെ​യും മ​ന്ത്രി അ​നു​മോ​ദി​ച്ചു. ജി​ല്ല​യി​ലെ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ല​ക്ഷ്യം കൈ​വ​രി​ക്കാ​ന്‍ ഈ ​നേ​ട്ടം പ്ര​ചോ​ദ​ന​മാ​വു​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 2024, 2025 എ​ന്നീ വ​ര്‍​ഷ​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി ടി​ബി മു​ക്ത പ​ദ​വി നി​ല​നി​ര്‍​ത്തി​യ വ​ള​പ​ട്ട​ണം, പാ​പ്പി​നി​ശേ​രി, രാ​മ​ന്ത​ളി, എ​രു​വേ​ശി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ള്‍ സി​ല്‍​വ​ര്‍ മെ​ഡ​ലി​നും 2025ല്‍ ​നേ​ട്ടം കൈ​വ​രി​ച്ച മ​ല​പ്പ​ട്ടം, മാ​ട്ടൂ​ല്‍, കു​ഞ്ഞി​മം​ഗ​ലം, ചെ​റു​കു​ന്ന്, ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തു​ക​ള്‍ വെങ്കല മെ​ഡ​ലി​നും അ​ര്‍​ഹ​രാ​യി.

ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി ​ബി മു​ക്ത പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​ന​ത്തി​നു മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി​യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​രം കെ. ​സു​ധാ​ക​ര​ന്‍ എം ​പി വി​ത​ര​ണം ചെ​യ്തു. ടി​ബി മു​ക്ത പ​ദ​വി റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു രാ​ജ് അ​വ​ത​രി​പ്പി​ച്ചു. ഡി​എം​ഒ ഡോ. ​ആ​ര്‍. വി​വേ​ക് കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ഡി ​എം​ഒ ഡോ. ​കെ.​സി. സ​ച്ചി​ന്‍, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​സി അ​ബൂ​ബ​ക്ക​ര്‍, ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഡോ. ​ര​ശ്മി മാ​ത്യു, ആ​യു​ഷ് ഡി​എം​ഒ ഡോ.​ഡി.​സി. ദീ​പ്തി, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​സി.​പി. ബി​ജോ​യ്, എം.​ബി. മു​ര​ളി, എ.​കെ. ഉ​മേ​ശ​ന്‍, ടി. ​സു​ധീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up