x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ന​ന​ഞ്ഞോ​ണം

വെബ് ഡെസ്ക്
Published: August 25, 2026 03:14 AM IST | Updated: August 25, 2026 03:14 AM IST

വ​ഴി​യോ​ര വി​പ​ണി ന​ട​ക്കു​ന്ന ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത മ​ഴ​യി​ലും തി​ര​ക്കൊ​ഴി​യാ​ത്ത നി​ല​യി​ൽ.

ക​ണ്ണൂ​ർ: ഉ​ത്രാ​ട നാ​ളി​നു മു​ന്പ് ഇ​ന്ന​ലെ​യ​ട​ക്കം വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പെ​യ്ത മ​ഴ ഓ​ണ​വി​പ​ണി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ഉ​ത്രാ​ട​പ്പാ​ച്ചി​ൽ ഒ​ഴി​വാ​ക്കി ഓ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും പൂ​ക്ക​ളും വാ​ങ്ങാ​നാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ഗ​ര​ത്തി​ലെ​ത്തി​യ​വ​രെ മ​ഴ ന​ന​യി​ച്ച​തി​നൊ​പ്പം വ​ഴി​യോ​ര ക​ച്ച​വ​ട​ത്തെ​യും ബാ​ധി​ച്ചു.

ന​ഗ​ര​ത്തി​ൽ ന​ട​ന്ന് പൂ​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ വാ​ങ്ങാ​നെ​ത്തി​യ​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും മ​ഴ​യെ തു​ട​ർ​ന്ന് മ​ട​ങ്ങി. ക​ർ​ണാ​ട​ക​യ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പൂ​ക്ക​ച്ച​വ​ട​ക്കാ​രെ​യും വ​ഴി​യോ​ര വ​സ്ത്ര​വ്യാ​പാ​രി​ക​ളെ​യു​മാ​ണ് മ​ഴ ഏ​റ്റ​വും ബാ​ധി​ച്ച​ത്. ഇ​ന്ന​ലെ വി​റ്റു തീ​രു​മെ​ന്ന് ക​രു​തി​യ പൂ​ക്ക​ളു​ടെ ക​ച്ച​വ​ടം പ്ര​തീ​ക്ഷ​യ്ക്കൊ​ത്തു​യ​ർ​ന്നി​ല്ല. ഇ​ന്ന​ത്തെ കാ​ലാ​വ​സ്ഥ​യി​ലാ​ണ് ഓ​ണ​ക്ക​ച്ച​ട​വ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്നാ​ണ് വ​ഴി​യോ​ര ക​ച്ച​ട​വ​ക്കാ​ർ പ​റ​യു​ന്ന​ത്.

ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തനി​യ​ന്ത്ര​ണ​വും പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും

ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ന​ത്ത തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, മു​നി​സി​പ്പ​ൽ സ്കൂ​ൾ ഗ്രൗ​ണ്ട്, കെ.​വി.​ആ​ർ. ട​വ​റി​ന് സ​മീ​പ​മു​ള്ള ദ​യ മെ​ഡി​ക്ക​ൽ​സ് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ക​വ​ല​ക​ളി​ലും തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.
നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് റോ​ഡ​രി​കി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ വ​ൻ തു​ക പി​ഴ ചു​മ​ത്തു​ന്ന​തി​നൊ​പ്പം അ​വ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യും. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​യി ക്യു ​ആ​ർ​കോ​ഡ് സ്കാ​ൻ ചെ​യ്യു​ക.

53 ഷാ​ഡോ പൊലിസു​കാ​ർ രം​ഗ​ത്ത്
ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ങ്ങ​ളി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളും ത​ട​യു​ന്ന​തി​നാ​യി ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് പ​രി​ധി​യി​ൽ 53 ഷാ​ഡോ പൊലിസു​കാ​രെ വി​ന്യ​സി​ച്ചു. സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ ബി. ​വി. വി​ജ​യ ഭ​ര​ത് റെ​ഡ്ഡിയു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ഗ​ര​സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഷാ​ഡോ പൊ​ലി​സി​നെ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ, ത​ല​ശേ​രി കൂ​ത്തു​പ​റ​മ്പ്, പാ​നൂ​ർ, മ​ട്ട​ന്നൂ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ, പ്ര​ധാ​ന ക​വ​ല​ക​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ൾ, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, സി​നി​മാ തി​യേ​റ്റ​റു​ക​ൾ തു​ട​ങ്ങി ജ​ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ ഒ​ത്തു​ചേ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഷാ​ഡോ പൊ​ലി​സ് ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.
സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​

തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ, ഈ​വ്ടീ​സിം​ഗ്, പോ​ക്ക​റ്റ​ടി, മാ​ല​പൊ​ട്ടി​ക്ക​ൽ, മോ​ഷ​ണ​ങ്ങ​ൾ, ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും, ല​ഹ​രി ഉ​പ​യോ​ഗി​ച്ചു​ള്ള അ​ക്ര​മ​ങ്ങ​ൾ, അ​നാ​വ​ശ്യ സം​ഘ​ർ​ഷ​ങ്ങ​ൾ, ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ ത​ട​യു​ക​യാ​ണ് ഈ ​പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ഭ​യ​മാ​യും സു​ര​ക്ഷി​ത​മാ​യും ഓ​ണം ആ​ഘോ​ഷി​ക്കാ​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

ബ​യോ മൗ​ണ്ട​ൻ രു​ചി​ക്കൂ​ട്ട് മ​ത്സ​രം

ഇ​രി​ട്ടി: ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​യോ മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ന്നോ​ത്ത് ഫൊ​റോ​ന​യി​ലെ മാ​തൃ​വേ​ദി​യു​മാ​യി സ​ഹ​ക​രി​ച്ച് വ​നി​ത​ക​ൾ​ക്കാ​യി "രു​ചി​ക്കൂ​ട്ട് 2026' പാ​ച​ക​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മീ​ൻ​ക​റി, ചി​ക്ക​ൻ ക​റി, സാ​മ്പാ​ർ എ​ന്നീ ഇ​ന​ങ്ങ​ളാ​ണു മ​ത്സ​ര​ത്തി​ന് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ബ​യോ​മൗ​ണ്ട​നി​ൽ നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​റി​ക്കൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് രു​ചി​യി​ലും നി​റ​ത്തി​ലും മു​ന്നി​ലെ​ത്തു​ന്ന ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണു ല​ക്ഷ്യം. മ​ത്സ​രം ബ​യോ മൗ​ണ്ട​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ടു​ത്ത ഓ​ണ​ത്തി​ന് ബ​യോ മൗ​ണ്ട​ന്‍റെ പ്ര​വ​ർ​ത്ത​ന​പ​രി​ധി​യാ​യ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലെ​യും അ​മ്മ​മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് പാ​ച​ക മ​ത്സ​രം ന​ട​ത്തു​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.
ബ​യോ മൗ​ണ്ട​ൻ ഡ​യ​റ​ക്ട​ർ പി.​ടി. ജോ​സ്, സി​സ്റ്റ​ർ സോ​ണി​യ, മാ​ർ​ക്ക​റ്റിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​യി​സ് കു​രി​ശും​മൂ​ട്ടി​ൽ, കു​ന്നോ​ത്ത് മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് സോ​ളി ആ​ഞ്ഞി​ലി​ത്തോ​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​മ്പ​നി ചെ​യ​ർ​മാ​ൻ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സി​സ്റ്റ​ർ ഫി​ൽ​സി, വ​ത്സ​മ്മ തോ​മ​സ്, സ്റ്റെ​ഫി​ൻ മ​രി​യ ചാ​ക്കോ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു.

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം

ഇ​രി​ട്ടി: ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗ​ട്സ് ആ​ൻ​ഡ് റേ​ഞ്ചേ​ഴ്സ് വോ​ള​ന്‍റി​യ​ർ​മാ​ർ കു​ന്നോ​ത്ത് കു​ടും​ബി​ൽ ഉ​ന്ന​തി, പെ​രു​മ്പ​റ​മ്പ് നാ​ല് സെ​ന്‍റ് ഉ​ന്ന​തി എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പാ​യം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ജെ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ കെ.​വി. സു​ജേ​ഷ് ബാ​ബു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ, സ്‌​റ്റാ​ഫ് സെ​ക്ര​ട്ട​റി എ.​എ​ൻ. ബി​ജു​കു​മാ​ർ,അ​ധ്യാ​പ​ക​രാ​യ ഇ.​പി. അ​നീ​ഷ് കു​മാ​ർ, എം. ​ജീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്‌​കൗ​ട്ട് ക്യാ​പ്റ്റ​ൻ കെ.​കെ. ജോ​ഷി​ത്ത് കു​മാ​ർ, ഷി​ന്‍റോ മാ​ത്യു, റേ​ഞ്ച​ർ ക്യാ​പ്റ്റ​ൻ എം. ​അ​നി​ത, സ്‌​കൗ​ട്ട്സ് ആ​ൻ​ഡ് റേ​ഞ്ച​ഴ്സ് അം​ഗ​ങ്ങ​ളാ​യ സാം ​ബി​നു, അ​നു​ന​ന്ദ്, നി​വേ​ദ്, ഹി​മാ​നി അ​നൂ​പ്, അ​ൽ​ക്ക അ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up