മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ നെടുംപൊയിലില്‍ നടന്ന വാഹന പരിശോധനയിൽ നിന്ന്.
കണ്ണൂർ: നെടുംപൊയില്‍, പേരാവൂര്‍ മേഖലയില്‍ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ അനധികൃതമായി ചെങ്കല്ല് കടത്തലില് ഏര്‍പ്പെട്ട ആറ് വാഹനങ്ങൾ പിടികൂടി. പിടികൂടിയ വാഹനങ്ങൾക്ക് 1.6 ലക്ഷം രൂപ പിഴ ചുമത്തി ഈടാക്കി. ലീഗല്‍ മെട്രോളജി വകുപ്പ് ഇന്നലെ 58 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകൾ രജിസ്റ്റര്‍ ചെയ്തു.
തദ്ദേശ- ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകള്‍ ഇന്നലെ 539 സ്ഥാപനങ്ങളില്‍ ശുചിത്വ പരിശോധന നടത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 20 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ഓണക്കാലത്തെ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പരിശോധനകള്‍ ജില്ലയിൽ തുടരുകയാണ്.
Tags : NattuVishesham DistrictNews