x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം സ്‌​പെ​ഷല്‍ ഡ്രൈ​വ്, 101 ക​ട​ക​ള്‍​ക്ക് നോ​ട്ടീ​സ് നൽകി

വെബ് ഡെസ്ക്
Published: August 25, 2026 02:57 AM IST | Updated: August 25, 2026 02:57 AM IST

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന പൊ​തു​ജ​നാ​രോ​ഗ്യ സ​മി​തി യോ​ഗം

കോ​ഴി​ക്കോ​ട്:​ ജി​ല്ലാ പൊ​തു​ജ​നാ​രോ​ഗ്യ സ​മി​തി യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്നു.
ഓ​ണം സ്‌​പെ​ഷല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി സ്‌​പെ​ഷ്യ​ല്‍ ഹെ​ല്‍​ത്തി കേ​ര​ള പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും 2,025 ക​ട​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ 101 ക​ട​ക​ള്‍​ക്ക് പെ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​രം നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യും യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തീ​രാ​ജ് നി​യ​മ പ്ര​കാ​രം 1,05,300 രൂ​പ പി​ഴ ഈ​ടാ​ക്കി. എ​ട്ട് ക​ട​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ചു.​

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ത്രി​യും പ​രി​ശോ​ധ​ന ന​ട​ത്താ​നും ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​നോ​ട് നി​ര്‍​ദേ​ശി​ച്ചു.

ജി​ല്ല​യി​ലെ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളു​ടെ അ​വ​ലോ​ക​ന​വും ന​ട​ന്നു. ഉ​ത്സ​വ സീ​സ​ണ്‍ ക​ഴി​യു​ന്ന​തോ​ടെ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ വ്യാ​പ​ക​മാ​കാ​തി​രി​ക്കാ​ന്‍ എ​ല്ലാ വ​കു​പ്പു​ക​ളും പൊ​തു​ജ​ന​ങ്ങ​ളും മു​ന്‍​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, ആ​രോ​ഗ്യ വ​കു​പ്പ്, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, ഹോ​മി​യോ​പ്പ​തി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ഭ​ക്ഷ്യ​സു​ര​ക്ഷ, ഫി​ഷ​റീ​സ് വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍, കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​തി​നി​ധി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

തിരുവമ്പാടിയിൽ പ​ഴ​കി​യ എ​ണ്ണ​യും ഇ​റ​ച്ചി​യും പി​ടി​ച്ചെ​ടു​ത്തു

തി​രു​വ​മ്പാ​ടി : ഓ​ണ​ക്കാ​ല​ത്ത് ഭ​ക്ഷ​ണ​നി​ർ​മാ​ണ - വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ശു​ചി​ത്വ​വും ഭ​ക്ഷ​ണ​ത്തി ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യും വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളും ത​ട​യു​ന്ന​തി​നു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തു​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​ക്ക​ൽ, പു​ല്ലൂ​രാം​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.​

പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ പ​ഴ​കി​യ എ​ണ്ണ ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് എ​ണ്ണ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ക്കു​ക​യും സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് താ​ക്കീ​ത് ന​ൽ​കു​ക​യും ചെ​യ്തു.
പു​ല്ലൂ​രാം​പാ​റ​യി​ലെ ഹോ​ട്ട​ൽ ഐ​സാ​നി​ൽ നി​ന്ന് വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​തും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ 26 കി​ലോ കോ​ഴി​യി​റ​ച്ചി, നാ​ല് കി​ലോ മ​ത്സ്യം, മി​ശ്രി​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന എ​ട്ട് കി​ലോ മ​സാ​ല​ക്കൂ​ട്ട്, ഒ​രു കി​ലോ മ​യോ​ണൈ​സ്, ര​ണ്ട് കി​ലോ ക​ട​ല​ക്ക​റി എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.​പു​ന്ന​ക്ക​ലി​ലെ കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ന് നി​യ​മാ​നു​സൃ​ത അ​നു​മ​തി​ക​ൾ നേ​ടു​ക​യും ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ്, കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് എ​ന്നി​വ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്ത​ശേ​ഷം മാ​ത്ര​മേ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​വൂ​വെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി.​

ശു​ചി​ത്വ​നി​ല​വാ​ര​വും നി​യ​മാ​നു​സൃ​ത രേ​ഖ​ക​ളും പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ​ബ്ലി​ക് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ. ​കെ.​വി. പ്രി​യ അ​റി​യി​ച്ചു.​തി​രു​വ​മ്പാ​ടി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​നു കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. പ്ര​മോ​ദ് , പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എം. അ​യ​ന , തി​രു​വ​മ്പാ​ടി സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ എം. റ​ഫീ​ഖ് , ​ജീ​ൻ​സ് ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up