x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​രെ അ​വ​ഹേ​ളി​ക്കു​ന്നു: മാ​ർ​ട്ടി​ൻ ജോ​ർ​ജ്


Published: November 15, 2025 02:03 AM IST | Updated: November 15, 2025 02:03 AM IST

കേ​ര​ള പ്രൈ​മ​റി കോ-​ഓ​പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സ

ക​ണ്ണൂ​ർ: സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ര​ണ്ടു ശ​ത​മാ​നം മാ​ത്രം വ​ർ​ധ​ന​വ് ന​ട​പ്പാ​ക്കി സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ​കാ​രെ വ​ഞ്ചി​ച്ച​തി​നൊ​പ്പം അ​വ​ഹേ​ളി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി.

മാ​ന്യ​മാ​യ പെ​ൻ​ഷ​ൻ വ​ർ​ധ​ന​വ് ന​ട​പ്പാ​ക്കു​ക, സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ക, മി​നി​മം പെ​ൻ​ഷ​ൻ പ​തി​നാ​യി​രം രൂ​പ​യാ​ക്കു​ക, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന മാ​തൃ​ക​യി​ൽ സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​ർ​ക്കും പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള പ്രൈ​മ​റി കോ-​ഓ​പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മി​നി​മം പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഒ​രാ​ൾ​ക്ക് കേ​വ​ലം 70 രൂ​പ​യും മാ​ക്സി​മം പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഒ​രാ​ൾ​ക്ക് 300 രൂ​പ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​ത് ചാ​യ​കു​ടി​ക്കാ​നു​ള്ള തു​ക​പോ​ലു​മി​ല്ലെ​ന്ന്കേ​ര​ള പ്രൈ​മ​റി കോ-​ഓ​പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ വ​ഹി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ഭാ​സ്ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​കെ. രാ​മ​കൃ​ഷ്ണ​ൻ, ജോ​സ് പൂ​മ​ല ,കെ,. ​ഗോ​വി​ന്ദ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. ജ​നാ​ർ​ദ​ന​ൻ, എ​ൻ. പി. ​ശ്രീ​ധ​ര​ൻ, കെ.​എം. ശി​വ​ദാ​സ​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ആ​ർ.​കെ. ന​വീ​ൻ, ല​ക്ഷ്മ​ണ​ൻ തു​ണ്ടി​ക്കോ​ത്ത്, കെ.​എ. ഫി​ലി​പ്പ്, എ​ൻ. രാ​ജ​ൻ, പ​ടി​യൂ​ർ ബാ​ല​ൻ, കെ. ​സോ​മ​ൻ, ബാ​ബു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Martin George nattuvisesham local news

Recent News

Corehub Up