പ്രതീകാത്മക ചിത്രം
എറിയാട്: പ്രദേശത്തെ രാസമാലിന്യ വിഷയത്തിൽ മാലിന്യം ഉറവിടമായ ബിനാനി സിങ്ക് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽത്തന്നെ തിരികെ നിക്ഷേപിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഇടപെടലു കളെ ത്തുടർന്ന് ജനഹിതവും ശക്തവും ഉചിതവുമായ തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ േതൃത്വത്തിലുള്ള ജനകീയ സമരസമിതി സർക്കാരിനെ അഭിനന്ദിച്ചു.
സർക്കാർ ഉത്തരവ് ത്വരിത ഗതിയിൽ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം എറിയാട് ഗ്രാമപഞ്ചായത്തിനാണ്. പഞ്ചായത്ത് അടിയന്തരമായി നടപടി ആരംഭിക്ക ണമെന്ന് സമരസമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ഇനിയും പഞ്ചായത്ത് ഉദാസീന മായ നിലപാടെടുത്താൽ സമരസമിതി ശക്തമായപ്രക്ഷോഭവുമായി മുന്നോട്ട് പോകു മെന്ന് മുന്നറിയിപ്പു നൽകി.
സമിതി ചെയർമാൻ വി എം. ഷൈനിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. കെ. ഷംസുദ്ദീൻ, പി.ബി. മൊയ്തു, പി.എസ്. മുജീബ് റഹ്മാൻ, ടി.എം. കുഞ്ഞു മൊയ് തീൻ, പി.കെ. മുഹമ്മദ്, പി.എ. മുഹമ്മദ് സഗീർ, കെ.എ. സിദ്ദിഖ് എന്നിവർ പങ്കെടുത്തു.