മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എഐടിയുസി ) സംസ്ഥാന ക്യാമ്പ് സമാപന സമ്മേളനം കണ്ണൂരിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു പ്രസംഗി
കണ്ണൂർ: കേരള തീരത്തോടനുബന്ധിച്ച് മത്സ്യബന്ധനത്തിന് വൻകിട കപ്പലുകൾക്ക് അനുവാദം നൽകിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എഐടിയുസി ) സംസ്ഥാന ക്യാമ്പ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ നിയന്ത്രണ മേഖലയിലുള്ള കടലിൽ മത്സ്യ ബന്ധനത്തിന് ഒരു ലക്ഷത്തോളം യാനങ്ങൾ മതിയെന്നിരിക്കെ മൂന്നു ലക്ഷത്തിലധികം യാനങ്ങൾ ഉണ്ടെന്ന് ക്യാമ്പ് ചൂണ്ടിക്കാട്ടി.
കൂടാതെ ഉയർന്ന സബ്സിഡി നൽകി വൻകിട കപ്പലുകൾക്ക് അനുവാദം നൽകുന്നത് മത്സ്യ സമ്പത്തിന്റെ നാശത്തിനിടവരുത്തുമെന്നും കേരളത്തിലെ മത്സ്യബന്ധന യാനങ്ങളെ പ്രതിസന്ധി യിലാക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
വേമ്പനാട് കായൽ സംരക്ഷണ അഥോറിറ്റി രൂപീകരി ക്കുക, തീരപ്രദേശത്ത് ഖനനവും കുടിയൊഴിപ്പിക്കലും ലക്ഷ്യംവച്ചുള്ള തുറമുഖ നഗര പദ്ധതി ഉപേക്ഷിക്കുക, മുതലപ്പൊഴിയിലെ അപകട മരണങ്ങൾ തടയുന്നതിനും മത്സ്യ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനും നടപടികൾ സ്വീകരിക്കുക, മത്സ്യ ബന്ധന മേഖലകളിൽ സി പ്ലൈയിൻ പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും ക്യാമ്പ് ഉന്നയിച്ചു. സമാപന സമ്മേളനം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ബജറ്റ് അവതരണം മലയാളത്തിലാണെങ്കിലും തീരദേശവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ഇംഗ്ലീഷിലുള്ള തലക്കെട്ടുകളാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിർമലാ സീതാരാമന്റെ കേന്ദ്ര ബജറ്റിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ചേർത്ത് ഇത്തരം പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ അതിനെതിരേ പ്രതികരിച്ചതാണ്. എന്നാൽ അതിന്റെ മറ്റൊരു രൂപമായിട്ടാണ് മേൽപ്പറഞ്ഞ പേരിൽ സംസ്ഥാന ബജറ്റിൽ ഇത്തരം പദ്ധതികൾ ഇടം പിടിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി ആർ. പ്രസാദ് ക്ലാസ് നയിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.എൻ. ചന്ദ്രൻ , ടി. രഘുവരൻ, പി. അജയകുമാർ, എം.കെ. ഉത്തമൻ, എ.കെ. ജബ്ബാർ, വിവേക് വാടിയിൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News