"കെംസ്പാർക്ക് 2026' പരിപാടിയിൽനിന്ന്.
കാഞ്ഞിരപ്പള്ളി: അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലെ പഠനത്തിൽ ലോകമെങ്ങും മികച്ച സാധ്യതകൾ ഇന്നുണ്ടെന്ന് ബോംബെ ഐഐടി പ്രഫ.ഡോ. ആർ.ബി. സുനോജ്. സെന്റ് ഡൊമിനിക്സ് കോളജിലെ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച "കെംസ്പാർക്ക് 2026' എന്ന സംവാദപരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈനംദിന ജീവിതത്തിലെ ഉദാഹരണങ്ങളിലൂടെയും ശാസ്ത്രത്തിലെ പുതിയ സാധ്യതകളിലൂടെയും രസതന്ത്രത്തെ ലളിതമായും ആകർഷകമായും അവതരിപ്പിക്കുന്ന രീതികൾ അദ്ദേഹം വിശദീകരിച്ചു. ഓർഗാനിക് കംപ്യൂട്ടേഷണൽ കെമിസ്ട്രി, കൃത്രിമബുദ്ധി (എഐ), മെഷീൻ ലേണിംഗ് എന്നിവയുടെ ശാസ്ത്രപഠനത്തിലെ സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
വിവിധ സ്കൂളുകളിൽനിന്നുള്ള പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. ബിനോ പി. ജോസ്, കെമിസ്ട്രി വിഭാഗം മേധാവി മേരി പിറ്റൂണിയ സി. മാത്യു, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫ്രാൻസിസ് തോമസ്, യദുകൃഷ്ണൻ ആർ. നായർ, നവമി കെ. അനിൽ എന്നിവർ പ്രസംഗിച്ചു.