x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​ദേ​വ​ന്‍റെ ആ​ശ​യ​ങ്ങ​ൾ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ അ​ടി​ത്ത​റ: സ​ജി ചെ​റി​യാ​ൻ

വെബ് ഡെസ്ക്
Published: August 28, 2026 01:03 AM IST | Updated: August 28, 2026 01:03 AM IST

എ​സ്എ​ൻ​ഡി​പി യോ​ഗം മാ​ന്നാ​ർ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ 172-ാമ​ത് ഗു​രു​ജ​യ​ന്തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു​വ​ന്ന ഗു​രു​വ​സ​ന്തോ​ത്സ​വം 2026ന്‍റെ സ​മാ

മാ​ന്നാ​ർ: എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്നി​രു​ന്ന ഗു​രു വ​സ​ന്തോ​ത്സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നo ചെ​യ്തു. മ​തേ​ത​ര​ത്വ​വും സാ​മൂ​ഹ്യ​പ​രി​ക്ഷ്ക​ര​ണ​വും നി​ല​നി​ൽ​ക്കു​ന്ന​തു ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ൻ സ​മൂ​ഹ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ച ആ​ശ​യ​ങ്ങ​ളു​ടെ അ​ടി​ത്ത​റ​യി​ലാ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര സ്വ​ഭാ​വ​ത്തി​ന് ശ്രീ​നാ​രാ​യ​ണീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി​വ​രു​ന്ന പ​ങ്ക് ഏ​റെ വ​ലു​താ​ണെ​ന്നും മാ​ന്നാ​ർ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​എം. ഹ​രി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​വ​ർ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡം​ഗം അ​ഡ്വ. സ​ന്തോ​ഷ് കു​മാ​ർ വി​ത​ര​ണം ചെ​യ്തു. ഗു​രു വ​സ​ന്തോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധാ​മ​ണി വി​ത​ര​ണം ചെ​യ്തു. യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ അ​നി​ൽ പി. ​ശ്രീ​രം​ഗം, ക​ലാ​ധ​ര​ൻ കൈ​ലാ​സം, സു​ജി​ത്ത് ശ്രീ​രം​ഗം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വ​നി​താ​സം​ഘം യൂ​ണി​യ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര​യും ഓ​ണ​സ​ദ്യ​യും ന​ട​ന്നു. ഇ​ന്ന് 172-ാമ​ത് ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ യൂ​ണി​യ​ൻ പ​രി​ധി​യി​ലെ മു​ഴു​വ​ൻ ക്ഷേ​ത്ര​ങ്ങ​ളി​ലും ന​ട​ക്കും.

 

 

Tags : NattuVishesham DistrictNews

Recent News

Corehub Up