x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ്‌​ കു​മാ​ര്‍ രാ​ജിവ​യ്ക്ക​ണം: ഇ.​എം.​ ആ​ഗ​സ്തി

വെബ് ഡെസ്ക്
Published: October 13, 2026 10:31 PM IST | Updated: October 13, 2026 10:31 PM IST

ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണസം​ഗ​മം എ​ഐ​സി​സി അം​ഗം ഇ.​എം.​ ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​മ​ളി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ്‌​ കു​മാ​ര്‍ രാ​ജിവ​യ്ക്ക​ണ​മെ​ന്ന് എ​ഐ​സി​സി അം​ഗം ഇ.​എം.​ആ​ഗ​സ്തി. ഡ​ല്‍​ഹി​യി​ലെ സ​മ​ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ജ​നാ​ധി​പ​ത്യവി​രു​ദ്ധ​മാ​യ അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചും ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ത്തി​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ്‌​ കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും കു​മ​ളി​യി​ല്‍​ന​ട​ന്ന ജ​നാ​ധി​പ​ത്യ​സം​ര​ക്ഷ​ണസം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ഡി. അ​ര്‍​ജു​ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സം​ഗ​മ​ത്തി​ല്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ന്‍, നേ​താ​ക്ക​ളാ​യ റോ​ബി​ന്‍ കാ​ര​യ്ക്കാ​ട്, എം.​എം.​ വ​ര്‍​ഗീ​സ്, ജോ​ര്‍​ജ് തോ​മ​സ്, പി.​എ. അ​ബ്ദു​ള്‍ റ​ഷീ​ദ്, ആ​ര്‍.​ ഗ​ണേ​ഷ്, ശാ​ന്തി ര​മേ​ശ്, ജി.​ മു​ര​ളീ​ധ​ര​ന്‍, ജോ​ര്‍​ജ് കൂ​റു​മ്പു​റം, തോ​മ​സ് മൈ​ക്കി​ള്‍, സി.​എ​സ്.​ യ​ശോ​ദ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News DeepikaNews resign

Recent News

Corehub Up